Connect with us

Gulf

ഹലാല്‍ ഉത്പന്നങ്ങള്‍ പുറത്തിറക്കുന്ന കമ്പനികളെ പിന്തുണക്കും: എം എ യൂസുഫലി

Published

|

Last Updated

ദുബൈയില്‍ ആഗോള ഇസ്‌ലാമിക സാമ്പത്തിക ഉച്ചകോടിയില്‍ എം എ യൂസുഫലി സംസാരിക്കുന്നു

ദുബൈയില്‍ ആഗോള ഇസ്‌ലാമിക സാമ്പത്തിക ഉച്ചകോടിയില്‍ എം എ യൂസുഫലി സംസാരിക്കുന്നു

ദുബൈ: ഹലാല്‍ ഉത്പന്നങ്ങള്‍ പുറത്തിറക്കുമെന്നും ഇത്തരം ഉത്പന്നങ്ങള്‍ വിപണിയിലെത്തിക്കുന്ന കമ്പനികളെ പിന്തുണക്കുമെന്നും ലുലു ഗ്രൂപ്പ് സ്ഥാപകന്‍ എം എ യൂസുഫലി പറഞ്ഞു. ദുബൈയില്‍ സമാപിച്ച ആഗോള ഇസ്‌ലാമിക സാമ്പത്തിക ഉച്ചകോടിയില്‍ പാനല്‍ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത് തങ്ങളുടെ ഉത്തരവാദിത്വമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇസ്‌ലാം സ്‌നേഹത്തിന്റേയും സഹിഷ്ണുതയുടേയും ബഹുമാനത്തിന്റെയും മതമാണ്. ഇസ്‌ലാമിക് ഉത്പന്നങ്ങള്‍ വാങ്ങാന്‍ ജനങ്ങള്‍ കൂടുതല്‍ ശ്രദ്ധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അലാദ്ദീന്‍ ഗ്രൂപ്പ് ഓഫ് കമ്പനീസ് സ്ഥാപകന്‍ ശൈഖ് മുസാഫര്‍ ഷുക്കൂര്‍, മൈ ബസാര്‍ ഗ്ലോബല്‍ സി ഇ ഒ അമീന്‍ ഉസ്മാന്‍ സെവിക് എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.

---- facebook comment plugin here -----

Latest