Connect with us

Kerala

കേന്ദ്ര നിയമ കമ്മീഷന്റെ നടപടി; മഹല്ലുകള്‍ ജാഗ്രത വേണം-എസ്എംഎ

Published

|

Last Updated

കോഴിക്കോട്: ഏകസിവില്‍കോഡ് രൂപംനല്‍കുന്നതിന് കേന്ദ്രനിയമകമ്മീഷന്‍ സ്വീകരിക്കുന്ന നടപടികള്‍ ഇന്ത്യയിലെ മതന്യൂനപക്ഷങ്ങള്‍ ആശങ്കയോടെ മാത്രമേ കാണുന്നുള്ളൂവെന്നും എല്ലാമഹല്ലുകളും ജാഗ്രത പാലിക്കണമെന്നും എസ് എം എ സംസ്ഥാന കൗണ്‍സില്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തുകൊണ്ട് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ഉലമ ജനറല്‍സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ അഭിപ്രായപ്പെട്ടു. ഭരണഘടനയുടെ നിര്‍ദ്ദേശകതത്വങ്ങളില്‍ ഒന്നുപോലും ഇതുവരെ പൂര്‍ണമായും നടപ്പാക്കിയിട്ടില്ലെന്നിരിക്കെ ഏകസിവില്‍കോഡുമായി കേന്ദ്രസര്‍ക്കാര്‍ ധൃതിപ്പെട്ട് വരുന്നതിന്റെ ദുരുദ്ദേശ്യം വ്യക്തമാണെന്ന് കാന്തപുരം ചൂണ്ടിക്കാട്ടി. നിയമ കമ്മീഷന്‍ സര്‍വ്വേയുമായി ഒരര്‍ഥത്തിലും സഹകരിക്കേണ്ടതില്ലെന്ന് കേരളത്തിലെ എല്ലാ മഹല്ല് മുസ്‌ലിം ജമാഅത്തുകളോടും എസ് എം എ ആവശ്യപ്പെട്ടു.
കാലിക്കറ്റ് ടവറില്‍ നടന്ന കൗണ്‍സില്‍ ക്യാമ്പില്‍ സംസ്ഥാന പ്രസിഡണ്ട് സയ്യിദ് ഇബ്‌റാഹിം ഖലീലുല്‍ ബുഖാരി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി കെ കെ അഹമ്മദ്കുട്ടി മുസ്‌ലിയാര്‍ കട്ടിപ്പാറ സ്വാഗതവും പി കെ അബ്ദുര്‍റഹ്മാന്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു. “മുന്നൊരുക്കം” സെഷനില്‍ സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖി തങ്ങള്‍, സയ്യിദ് ശറഫുദ്ദീന്‍ ജമലുല്ലൈലി തങ്ങള്‍, പ്രൊഫ. എ കെ. അബ്ദുല്‍ ഹമീദ്, വണ്ടൂര്‍ അബ്ദുര്‍റഹ്മാന്‍ ഫൈസി, വി എം കോയ മാസ്റ്റര്‍ സംബന്ധിച്ചു. ഇ യഅ്ഖൂബ് ഫൈസി വാര്‍ഷിക പദ്ധതി അവതരിപ്പിച്ചു.
“മുന്നേറ്റം” സെഷനില്‍ ഡോ. പി എ മുഹമ്മദ്കുഞ്ഞി സഖാഫി കീനോട്ട് അവതരിപ്പിച്ചു. പ്രൊഫ. കെ എം എ റഹീം, ടി കെ അബ്ദുര്‍റഹ്മാന്‍ ബാഖവി നേതൃത്വം നല്‍കി. ഹുസൈന്‍ മുട്ടത്തൊടി (കാസര്‍കോട്), അബ്ദുറഹ്മാന്‍ കല്ലായി (കണ്ണൂര്‍), സൈദ് ബാഖവി (വയനാട്), എ.കെ.സി. മുഹമ്മദ് ഫൈസി (കോഴിക്കോട്), പത്തപ്പിരിയം അബ്ദുറശീദ് സഖാഫി (മലപ്പുറം), പി.പി. മുഹമ്മദ്കുട്ടി മാസ്റ്റര്‍ (പാലക്കാട്), അബ്ദുല്‍ഗഫൂര്‍ മൂന്നുപീടിക (തൃശൂര്‍), എം.എം. സുലൈമാന്‍ (എറണാകുളം), അബ്ദുല്‍ഖാദര്‍ മൗലവി ചന്തിരൂര്‍ (ആലപ്പുഴ), ഷാജഹാന്‍ സഖാഫി (കൊല്ലം), പി.എ. സ്വാദിഖ് മിസ്ബാഹി (പത്തനംതിട്ട), കെ.എം. മുഹമ്മദ് (കോട്ടയം), എം. അബുല്‍ ഹസന്‍ (തിരുവനന്തപുരം) എന്നിവര്‍ “ജില്ലകളിലൂടെ” അവതരിപ്പിച്ചു. “പഠനം” സെഷനില്‍ പ്രൊഫ. മുഹമ്മദ് ശരീഫ് (ഫാറൂഖ് ട്രെയിനിംഗ് കോളജ്) “ലീഡര്‍ഷിപ്പ്” അവതരിപ്പിച്ചു. എ.പി. മുഹമ്മദ് മുസ്‌ലിയാര്‍ കാന്തപുരം വിദാഅ് സെഷന് നേതൃത്വം നല്‍കി. കൂറ്റമ്പാറ അബ്ദുറഹ്മാന്‍ ദാരിമി, വിപിഎം ഫൈസി വില്യാപ്പള്ളി, പി.കെ അബൂബക്കര്‍ മൗലവി കണ്ണൂര്‍, അബൂബക്കര്‍ ശര്‍വാനി, എം.എന്‍. സിദ്ദീഖ് ഹാജി, പി. അബ്ദുഹാജി സംബന്ധിച്ചു.

Latest