Connect with us

National

പാക്കിസ്ഥാന്‍ ഭീകരതയുടെ മാതാവ്: പ്രധാനമന്ത്രി

Published

|

Last Updated

ഗോവ: പാക്കിസ്ഥാന്‍ ഭീകരതയുടെ മാതാവാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗോവയില്‍ നടക്കുന്ന ബ്രിക്‌സ് ഉച്ചകോടിയില്‍ സംസാരിക്കവെയാണ് പ്രധാനമന്ത്രിയുടെ പരാമര്‍ശം. പാക്കിസ്ഥാനെ പേരെടുത്ത് പറയാതെയായിരുന്നു വിമര്‍ശനങ്ങള്‍.

ഇന്ത്യയുടെ ഒരു അയല്‍രാജ്യവുമായി ബന്ധപ്പെട്ടാണ് തീവ്രവാദ സംഘടനകളെല്ലാം പ്രവര്‍ത്തിക്കുന്നത്. രാഷ് ട്രീയ നേട്ടത്തിനായി തീവ്രവാദപ്രവര്‍ത്തനങ്ങളെ അവര്‍ ന്യായീകരിക്കുകയാണ്. ആ ചിന്താഗതിയെ അപലപിച്ചേ തീരൂ. ഭീകരവാദത്തിനെതിരെ ഒറ്റക്കെട്ടായി ലോകരാജ്യങ്ങള്‍ നില്‍ക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.

ശ്രീലങ്ക, ഭൂട്ടാൻ തുടങ്ങിയ രാജ്യങ്ങളുടെ തലവൻമാരുമായി പ്രധാനമന്ത്രി നരേന്ദ്രമോദി കൂടിക്കാഴ്ച നടത്തി. ബ്രിക്സ് രാജ്യങ്ങളിലെ തലവന്മാര്‍ക്കൊപ്പം നേപ്പാള്‍, മ്യാന്‍മാര്‍, ഭൂട്ടാന്‍ തുടങ്ങിയ ബിംസ്റ്റെക്ക് രാജ്യങ്ങളുടെ ഭരണസാരഥികളും പങ്കെടുക്കുന്ന ഉച്ചകോടി ഞായറാഴ്ച വൈകിട്ട് ചേരും.