Connect with us

Gulf

അബുദാബി സോണ്‍ സാഹിത്യോത്സവ് സമാപിച്ചു

Published

|

Last Updated

അബൂദാബി: രിസാല സ്റ്റഡി സര്‍ക്കിള്‍ അബുദാബി സോണ്‍ എട്ടാമത് സാഹിത്യോത്സവില്‍ മുസഫ്ഫ സെക്ടര്‍ ജേതാക്കളായി.
മുസഫ്ഫ മലയാളി സമാജം ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ നാല് വേദികളില്‍ 47 മത്സര ഇനങ്ങളിലായി 500 ല്‍ പരം പ്രതിഭകള്‍ പങ്കെടുത്തു. ഖാലിദിയ, അല്‍ വഹ്ദ സെക്ടറുകള്‍ യഥാക്രമം രണ്ട് മൂന്ന് സ്ഥാനങ്ങള്‍ കരസ്ഥമാക്കി. സമാപന സംഗമം ഐ സി എഫ് നാഷണല്‍ ചെയര്‍മാന്‍ മുസ്ഥഫ ദാരിമിയുടെ അധ്യക്ഷതയില്‍ സാഹിത്യോത്സവിന്റെ മുഖ്യ പ്രായോജകരായ അഹല്യ ഹോസ്പിറ്റലിന്റെ മെഡിക്കല്‍ ഡയറക്ടര്‍ ഡോ. അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. ആര്‍ എസ് സി നാഷണല്‍ വിസ്ഡം കണ്‍വീനര്‍ മുഹ്‌യുദ്ദീന്‍ ബുഖാരി സന്ദേശ പ്രഭാഷണം നടത്തി.
ഐ സി എഫ് നാഷണല്‍ സെക്രട്ടറി അബ്ദുല്‍ ഹമീദ് ഈശ്വരമംഗലം, ആര്‍ എസ് സി നാഷണല്‍ ചെയര്‍മാന്‍ അബൂബക്കര്‍ അസ്ഹരി, ഉസ്മാന്‍ സഖാഫി തിരുവത്ര, പി വി അബൂബക്കര്‍ മൗലവി, അഹല്യ ഹോസ്പിറ്റല്‍ റിലേഷന്‍ഷിപ്പ് മാനേജര്‍ ഉമേഷ് ചന്ദ്രന്‍, മുനീര്‍ പാണ്ഡ്യാല, ശമീം തിരൂര്‍, സുബൈര്‍ ബാലുശ്ശേരി സംസാരിച്ചു. മുറൂര്‍ സെക്ടറിലെ അബ്ഷര്‍ ഏറ്റവും കൂടുതല്‍ പോയിന്റ് നേടി കലാപ്രതിഭയായി തിരഞ്ഞടുക്കപ്പെട്ടു. ഇന്ത്യന്‍ മീഡിയ സെക്രട്ടറി മുനീര്‍ പാണ്ഡ്യാല, കുഞ്ഞുമുഹമ്മദ് ഹാജി പറപ്പൂര്‍, ഖാലിദ് ഹാജി മാട്ടൂല്‍ എന്നിവര്‍ക്ക് ഉപഹാരം സമര്‍പ്പിച്ചു. യാസിര്‍ വേങ്ങര സ്വാഗതവും മുസ്ഥഫ കോട്ടക്കല്‍ നന്ദിയും പറഞ്ഞു.

Latest