Connect with us

Gulf

എണ്ണവിലയില്‍ അഭിപ്രായ ഭിന്നത; കുവൈറ്റ് പാര്‍ലമെന്റ് പിരിച്ചുവിട്ടു

Published

|

Last Updated

കുവൈറ്റ് സിറ്റി: എണ്ണവില വര്‍ധിപ്പിക്കുന്നത് സംബന്ധിച്ച് അഭിപ്രായ ഭിന്നതയുണ്ടായതിനെ തുടര്‍ന്ന് കുവൈറ്റ് പാര്‍ലമെന്റ് പിരിച്ചുവിട്ടു. അടിയന്തര മന്ത്രിസഭാ യോഗത്തിന് ശേഷം ഭരണഘടനയുടെ 107-ആം വകുപ്പ് പ്രകാരം പാര്‍ലമെന്റ് പിരിച്ചുവിടാന്‍ പ്രധാനമന്ത്രി ശൈഖ് ജാബിര്‍ അല്‍ മുബാറക്ക് അല്‍ സബാഹ് അമീറിനോട് അഭ്യര്‍ഥിക്കുകയായിരുന്നു.

ലോകവിപണിയില്‍ എണ്ണവില കുറയുമ്പോള്‍ കുവൈറ്റ് സര്‍ക്കാര്‍ സബ്‌സിഡി വെട്ടിക്കുറച്ചത് എണ്ണവിലയില്‍ 80% വരെ വര്‍ധനവിന് കാരണമായിരുന്നു. ഇതിനെ തുടര്‍ന്ന് സര്‍ക്കാറും എംപിമാരും തമ്മിലുണ്ടായ അഭിപ്രായ ഭിന്നതയാണ് പുതിയ രാഷ്ട്രീയ പ്രതിസന്ധിക്ക് കാരണം.

നിലവില്‍ അറബ് രാജ്യങ്ങളില്‍ ഏറ്റവും അധികാരമുള്ള പാര്‍ലമെന്റാണ് കുവൈറ്റിലേത്. എങ്കിലും ഭരണാധികാരികളായ അല്‍ സബാഹ് കുടുംബത്തിന്റേതാണ് എല്ലാ കാര്യങ്ങളിലും അവസാന വാക്ക്. നിലവിലെ പാര്‍ലമെന്റിന് അടുത്ത വര്‍ഷം ജൂലൈ വരെ കാലാവധിയുണ്ടായിരുന്നു.