Connect with us

Ongoing News

സമനില: ഗോവക്ക് ആദ്യ പോയിന്റ്

Published

|

Last Updated

കൊല്‍ക്കത്ത: ഐ എസ് എല്ലില്‍ അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയെ ഗോവ എഫ് സി സമനിലയില്‍ കുരുക്കി. പരുക്കന്‍ അടവുകള്‍ ഏറെക്കണ്ട മത്സരത്തില്‍ ഇരു ടീമുകളും ഓരോ ഗോള്‍വീതമിടിച്ചു.
ആറാം മിനുട്ടില്‍ ദക്ഷിണാഫ്രിക്കന്‍ താരം സൗമീഗ് ദൗത്തിയിലൂടെ കൊല്‍ക്കത്തയാണ് ആദ്യം സ്‌കോര്‍ ചെയ്തത്. 77ാം മിനുട്ടില്‍ ജോഫ്രെ സമനില ഗോള്‍ നേടി. ബോക്‌സിനകത്ത് വെച്ച് കൊല്‍ക്കത്തയുടെ താരം പന്ത് കൈകൊണ്ട് തട്ടിയതിന് റഫറി പെനാല്‍റ്റി വിധിക്കുകയായിരുന്നു. 52ാം മിനുട്ടില്‍ കൊല്‍ക്കത്തയുടെ സ്റ്റീഫന്‍ പിയേഴ്‌സണ്‍ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തു പോയി. തൊട്ടുപിന്നാലെ 60ാം മിനുട്ടില്‍ രണ്ടാം മഞ്ഞക്കാര്‍ഡ് കിട്ടി ഗോവയുടെ ബാല്‍മുഞ്ചുവും കളം വിട്ടതോടെ ഇരു ടീമുകളും പത്ത് പേരായി ചുരുങ്ങി.
സമനിലയോടെ നാല് മത്സരങ്ങളില്‍ നിന്ന് ആറ് പോയിന്റുമായി കൊല്‍ക്കത്ത പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തെത്തി. നാല് മത്സരങ്ങളില്‍ നിന്ന് ഒരു പോയിന്റ് മാത്രമുള്ള ഗോവ അവസാന സ്ഥാനത്താണ്.

Latest