Connect with us

Kasargod

ദുബൈ -മംഗലാപുരം യാത്രക്ക് ഇരുപത് മണിക്കൂര്‍; എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ആകാശ ചതി തുടരുന്നു

Published

|

Last Updated

നീലേശ്വരം: ദുബൈയില്‍ നിന്നും മംഗലാപുരത്തേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് യാത്ര ദുരിത പര്‍വ്വം.
തിങ്കളാഴ്ച രാത്രി 11.30 ദുബൈയില്‍ നിന്നും മംഗലാപുരത്തേക്ക് പുറപ്പെട്ട ഐ എക്‌സ് 814 നമ്പര്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് വിമാനമാണ് ദുരിതം വിതച്ച ഇരുപത് മണിക്കൂര്‍ കഴിഞ്ഞ് വൈകുന്നേരം ഏഴിന് മംഗലാപുരത്ത് എത്തിയത്. രാത്രി 11.30 നുള്ള വിമാനത്തില്‍ യാത്ര ചെയ്യുന്നതിന് വൈകുന്നേരം എട്ടിന് തന്നെ യാത്രക്കാര്‍ ദുബൈ വിമാനത്താവളത്തിലെത്തിയിരുന്നു. എന്നാല്‍ വിമാനം രണ്ട് മണിക്കൂര്‍ വൈകി രാത്രി ഒന്നിനാണ് ദുബൈയില്‍ നിന്നും മംഗലാപുരത്തേക്ക് പുറപ്പെട്ടത്.പുലര്‍ച്ചെ 4.45 മംഗലാപുരം വിമാനത്താവളത്തിന് മുകളിലെത്തിയ വിമാനം കാലാവസ്ഥ മോശമാണെന്ന കാരണം പറഞ്ഞു രാവിലെ ആറിന് കൊച്ചിയിലിറക്കി.

കൊച്ചിയില്‍ നിന്നും എണ്ണ നിറച്ചു ഉടന്‍ മംഗലാപുരത്തേക്ക് പുറപ്പെടുമെന്ന് അറിയിച്ചെങ്കിലും മണിക്കൂറുകള്‍ കഴിഞ്ഞും വിമാനം പുറപ്പെടാത്തതിന് കാരണം അന്വേഷിച്ച യാത്രക്കാരോട് വിമാനത്തിന്റെ പൈലറ്റിന്റെ ജോലി സമയം കഴിഞെന്നും പുതിയ പൈലറ്റ് വന്നാല്‍ ഉടന്‍ പുറപ്പെടുമെന്നും അറിയിച്ചെങ്കിലും മണിക്കൂറുകള്‍ കഴിഞ്ഞും വിമാനം പുറപ്പെട്ടില്ല. തുടര്‍ന്ന് യാത്രക്കാര്‍ ക്ഷോഭിച്ചപ്പോഴാണ് യാത്രക്കാരെ ഹോട്ടലിലേക്ക് മാറ്റാന്‍ തയ്യാറായതെന്ന് വിമാനത്തിലെ യാത്രക്കാരനായ കാസര്‍കോട് കാഞ്ഞങ്ങാട് സ്വദേശി വിപിന്‍ കുമാര്‍ വ്യക്തമാക്കി. എന്നാല്‍ ഹോട്ടലില്‍ സൗകര്യ കുറവ് മൂലം 25 യാത്രക്കാരെ മനോക്കൂറുകളോളം എയര്‍പോര്‍ട്ടിലിരുത്തിയതായി യാത്രക്കാര്‍ വ്യക്തമാക്കി.അവസാനം വൈകുന്നേരം നാലിന് വിമാനം മംഗലാപുരത്തേക്ക് പുറപ്പെടുമെന്നറിച്ചെങ്കിലും വിമാനം വൈകുന്നേരം അഞ്ചിനാണ് പുറപ്പെട്ടതെന്നും വൈകുന്നേരം ആറിന് വിമാനം മംഗലാപുരത്ത് എത്തിയതായും യാത്രക്കാര്‍ പറഞ്ഞു,

കല്യാണത്തിനും മരണവീട്ടിലേക്കുമായി വന്ന മുതിര്‍ന്നവരും, കുട്ടികളും ഉള്‍പ്പെടെ 164 യാത്രക്കാരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. യാത്രക്കാര്‍ക്ക് ആവശ്യമായ ഭക്ഷണമോ വെള്ളമോ നല്‍കുവാന്‍ എക്‌സ്പ്രസ്സ് അധികൃതര്‍ തയ്യാറായില്ലെന്ന് യാത്രക്കാര്‍ പറഞ്ഞു.ഒരു ദിവസം നീണ്ടുനിന്ന യാത്രയില്‍ വിമാനത്തിലെ ജീവനക്കാരുടെ ഭാഗത്ത് നിന്നും വളരെ മോശമായ സമീപനമായിരുന്നെന്നും യാത്രക്കാര്‍ പറഞ്ഞു. മോശം കാലാവസ്ഥയായിരുന്നു എക്‌സ്പ്രസ്സ് മംഗലാപുരത്തിനിന്നും കൊച്ചിയിലേക്ക്
തിരിച്ചു വിടാന്‍ കാരണം പറഞ്ഞതെങ്കില്‍ എക്‌സ്പ്രസ്സ് മംഗലാപുരത്ത് എത്തിയതിന് 20 മിനിറ്റിന് ശേഷം ജെറ്റ് എയര്‍ മംഗലാപുരത്ത് ഇറങ്ങി.

ബ്യൂറോ ചീഫ്, സിറാജ്, അബൂദബി

---- facebook comment plugin here -----

Latest