Connect with us

International

ഹിലാരിക്ക് മുന്‍തൂക്കമെന്ന് സര്‍വേ

Published

|

Last Updated

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഡമോക്രാറ്റിക് സ്ഥാനാര്‍ഥി ഹിലാരി ക്ലിന്റണ്‍ എതിരാളിയും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയുമായ ഡൊണാള്‍ഡ് ട്രംപിനേക്കാള്‍ 12 ശതമാനം പോയിന്റ് അധികം നേടുമെന്ന് പുതിയ ദേശീയ സര്‍വേ . കഴിഞ്ഞ മാസം നടത്തിയ സമാനമായ സര്‍വേയില്‍ എട്ട് ശതമാനം പോയിന്റ് ഹിലാരി അധികം നേടുമെന്നായിരുന്നു ഫലം. മൊണ്‍മൗത്ത് യൂനിവേഴ്‌സിറ്റി നടത്തിയ അഭിപ്രായ സര്‍വെയില്‍ ഹിലാരി എതിര്‍ സ്ഥാനാര്‍ഥിയായ ട്രംപിനേക്കാള്‍ 38 ശതമാനം മുതല്‍ 50 ശതമാനം പോയിന്റ് അധികം നേടുമെന്ന് കണ്ടെത്തിയതായി പൊളിറ്റികൊ ന്യൂസ് മാഗസിന്‍ റിപ്പോര്‍ട്ട് ചെയ്തു.
സെപ്തംബറില്‍ നടന്ന സര്‍വേയില്‍ ലഭിച്ചതിനേക്കാള്‍ നാല് പോയിന്റ് അധികം നേടാന്‍ അമേരിക്കയുടെ മുന്‍ സ്റ്റേറ്റ് സെക്രട്ടറിയായ ഹിലാരിക്കായിട്ടുണ്ടെന്ന് മൊണ്‍മൗത്ത് തിങ്കളാഴ്ച പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
ട്രംപിനെതിരെ ലൈംഗികാരോപണം വന്നതിന് ശേഷം നടന്ന ഏറ്റവും പുതിയ സര്‍വെയാണിത്. ട്രംപിനെതിരായ ആരോപണം സത്യമാണെന്ന് സര്‍വെയില്‍ വോട്ട് ചെയ്ത 62 ശതമാനം പേരും കരുതുന്നുണ്ട്. എന്നാല്‍ റിയല്‍ എസ്റ്റേറ്റ് ഭീമനായ ട്രംപി#െതിരായ ആരോപണത്തില്‍ അത്ഭുതമില്ലെന്നാണ് 58 ശതമാനം പേര്‍ പറയുന്നത്. അതേസമയം ഹിലാരിക്ക് അനുകൂലമായ പൊതുജനാഭിപ്രായത്തില്‍ കഴിഞ്ഞ സര്‍വേയെ അപേക്ഷിച്ച് വലിയ മുന്നേറ്റമുണ്ടാക്കാനായിട്ടില്ലെങ്കിലും 38 ശതമാനമെന്ന കണക്കില്‍ അത് നിലനില്‍ത്താനായിട്ടുണ്ട്.
അതേസമയം 52 ശതമാനം പേര്‍ ഇവര്‍ക്ക് പ്രതികൂലമായ അഭിപ്രായമാണ് രേഖപ്പെടുത്തിയത്. രാജ്യത്താകമാനമായി രജിസ്റ്റര്‍ ചെയ്ത 805 വോട്ടര്‍മാരില്‍നിന്നും ടെലിഫോണ്‍ വഴിയാണ് സര്‍വെ നടത്തിയത്. നവംബര്‍ ആറിനാണ് അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ്.

---- facebook comment plugin here -----

Latest