Connect with us

Kerala

ഇഎസ് ബിജിമോളെ സിപിഐ ജില്ലാ കൗണ്‍സിലിലേക്ക് തരംതാഴ്ത്തി

Published

|

Last Updated

ആലപ്പുഴ: ഇഎസ് ബിജിമോള്‍ എംഎല്‍എയെ സിപിഐ തരംതാഴ്ത്തി. സംസ്ഥാന കൗണ്‍സിലില്‍ നിന്ന് ജില്ലാ കൗണ്‍സിലിലേക്കാണ് തരംതാഴ്ത്തിയത്. താന്‍ മന്ത്രിയാകാതിരുന്നത് തനിക്ക് ഗോഡ്ഫാദര്‍മാര്‍ ഇല്ലാത്തതിനാലാണെന്ന ബിജിമോളുടെ പരാമര്‍ശമാണ് നടപടിക്ക് കാരണമായത്.

ആലപ്പുഴയില്‍ ചേര്‍ന്ന സംസ്ഥാന കൗണ്‍സില്‍ യോഗമാണ് ബിജിമോള്‍ക്കെതിരായ നടപടിക്ക് അംഗീകാരം നല്‍കിയത്. വിഷയത്തില്‍ ചര്‍ച്ച നടന്നെങ്കിലും സംസ്ഥാന എക്‌സിക്യൂട്ടീവിലെ തീരുമാനം കൗണ്‍സില്‍ അംഗീകരിച്ചു.