Connect with us

Eranakulam

സെബാസ്റ്റ്യന്‍ പോളിനെ അഭിഭാഷക അസോസിയേഷനില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു

Published

|

Last Updated

കൊച്ചി: മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ അഭിഭാഷകരുടെ അക്രമണങ്ങളെ വിമര്‍ശിച്ചതിന് സെബാസ്റ്റ്യന്‍പോളിനെ അഭിഭാഷക അസോസിയേഷനില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു. ഹൈക്കോടതി അഡ്വ. അസോസിയേഷന്‍ നിര്‍വാഹക സമിതിയുടെതാണ് നടപടി.
അഭിഭാഷകര്‍ക്കെതിരായ വിമര്‍ശനങ്ങളില്‍ സെബാസ്റ്റ്യന്‍ പോളിനെതിരെ 300 ഓളം അഭിഭാഷകര്‍ പരാതി നല്‍കിയിരുന്നു. ഈ പരാതിയിലാണ് അടിയന്തര നിര്‍വാഹക സമിതിയുടെ നടപടി. ജുഡീഷ്യറിയുടെ വിലയിടിച്ച് കാണിക്കാനാണ് സെബാസ്റ്റ്യന്‍ പോള്‍ ശ്രമിച്ചതെന്ന് അസോസിയേഷന്‍ നിര്‍വ്വാഹക സമിതി യോഗം ആരോപിച്ചു. അദ്ദേഹത്തിനെതിരായ തുടര്‍നടപടികള്‍ അച്ചടക്കസമിതിയ്ക്ക് വിട്ടിട്ടുണ്ട്.
അതേ സമയം അഭിപ്രായ സ്വാതന്ത്ര്യം തടയാന്‍ ഒരു സംഘടനയ്ക്കും അവകാശമില്ലെന്ന് തനിക്കെതിരായ നടപടിയില്‍ സെബാസ്റ്റ്യന്‍ പോള്‍ പ്രതികരിച്ചു. നടപടി തെറ്റാണ്. വിഷയം മനസിലാക്കാന്‍ സംഘടനയ്ക്ക് കഴിയാത്തതില്‍ വിഷമമുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.
കോടതികളിലെ മാധ്യമവിലക്കിന് ജഡ്ജിമാരടക്കം കൂട്ടുനിക്കുന്നതായി സെബാസ്റ്റ്യന്‍ പോള്‍ പറഞ്ഞിരുന്നു.

Latest