Connect with us

International

ഡൊണാള്‍ഡ് ട്രംപ് പുടിന്റെ കളിപ്പാവയാണെന്ന് ഹിലരി ക്ലിന്റന്‍

Published

|

Last Updated

നെവാഡ:റഷ്യന്‍ പ്രസിഡന്റ് വഌഡിമിര്‍ പുടിന്റെ കളിപ്പാവയാണ് യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിനുള്ള റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി ട്രംപെന്ന് ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ഹിലരി ക്ലിന്റന്‍. ട്രംപിന്റെ തിരഞ്ഞെടുപ്പ് പ്രചരണത്തിനായി പണം മുടക്കുന്നത് തോക്ക് ലോബിയാണെന്ന് ഹിലരി പറഞ്ഞു. തോക്ക് കൈവശംെവക്കുന്നതിന് പുതിയ നിയമം ആവശ്യമാണെന്നും ഹിലരി പറഞ്ഞു.
രാജ്യത്തിന് തുറന്ന അതിര്‍ത്തിയാണ് വേണ്ടതെന്ന ഹിലരിയുടെ നിര്‍ദേശത്തെ ട്രംപ് എതിര്‍ത്തു. അമേരിക്കക്ക് സുരക്ഷിത അതിര്‍ത്തിയാണ് ആവശ്യമെന്ന് ട്രംപ് വ്യക്തമാക്കി. ഹിലരി മുന്നോട്ടുവെച്ച നികുതി നിരക്ക് ജനങ്ങളില്‍ നികുതി ഭാരം ഇരട്ടിയായി വര്‍ധിപ്പിക്കും. ഇന്ത്യ ഏഴ് ശതമാനവും ചൈന എട്ട് ശതമാനവും സാമ്പത്തിക വളര്‍ച്ച നേടിയപ്പോള്‍ അമേരിക്ക ഒരു ശതമാനം വളര്‍ച്ച മാത്രമാണ് നേടിയത്. പ്രസിഡന്റായാല്‍ അമേരിക്കയെ കൂടുതല്‍ മികച്ചതാക്കുമെന്നും ട്രംപ് പറഞ്ഞു.
സ്ത്രീകളോടുമോശമായി പെരുമാറുന്ന ട്രംപ് പ്രസിഡന്റ് പദവിക്ക് യോഗ്യനല്ലെന്ന് ഹിലരി ക്ലിന്റന്‍ പറഞ്ഞു. അതേസമയം തനിക്കെതിരെയുള്ള ആരോപണം കെട്ടിച്ചമച്ചതാണെന്നും ഇക്കാര്യത്തില്‍ തന്റെ ഭാര്യയോട്‌പോലും മാപ്പുപറയേണ്ടി വന്നിട്ടില്ലെന്നും ട്രംപ് പറഞ്ഞു.

സാമ്പത്തിക രംഗത്ത് അമേരിക്ക നേരിട്ട തിരിച്ചടികള്‍ ചൂണ്ടിക്കാട്ടിയാണ് ട്രംപ് ഹിലരിയെയും ഡെമോക്രാറ്റിക് പാര്‍ട്ടിയേയും വിമര്‍ശിച്ചത്. ഇന്ത്യനേടിയ വളര്‍ച്ച പോലും അമേരിക്കയ്ക്ക് ഉണ്ടാക്കാനിയില്ലെന്ന് ട്രംപ് ചൂണ്ടിക്കാട്ടി. അമേരിക്കയെ തിരിച്ച് കൊണ്ടുവരികയാണ് തന്റെ ലക്ഷ്യമെന്ന് ട്രംപ് വ്യക്തമാക്കി.

Latest