Connect with us

Kerala

ജേക്കബ് തോമസിനെ പുറത്താക്കണമെന്ന് കോണ്‍ഗ്രസ് മുഖപത്രം

Published

|

Last Updated

കോഴിക്കോട്: വിജിലന്‍സ് ഡയറക്ടര്‍ ഡി.ജി.പി ജേക്കബ് തോമസിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് മുഖപത്രം വീക്ഷണം. ജേക്കബ് തോമസിന്റെ രാജി സ്വീകരിക്കുകയല്ല വേണ്ടത്, മറിച്ച് അദ്ദേഹത്തെ പുറത്താക്കുകയാണ് വേണ്ടതെന്ന് മുഖപ്രസംഗത്തില്‍ ആവശ്യപ്പെടുന്നു. യു.ഡി.എഫ്. സര്‍ക്കാരിനെ വെല്ലുവിളിക്കുകയും അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ അപഹസിക്കുകയും ചെയ്ത ധീരതക്കുള്ള സമ്മാനമായിരുന്നു ജേക്കബ് തോമസിന്റെ വിജിലന്‍സ് ഡയറക്ടര്‍ പദവിയെന്നും മുഖപ്രസംഗത്തില്‍ കുറ്റപ്പെടുത്തുന്നു.

സി.പി.എം കൂട്ടിലടച്ച തത്തക്ക് അവര്‍ പറയുന്നവര്‍ക്കെതിരെ മാത്രമെ മഞ്ഞ കാര്‍ഡും ചുവപ്പു കാര്‍ഡും കൊത്തിയെടുക്കാന്‍ സാധിക്കുകയുള്ളൂ എന്ന് ജേക്കബ് തോമസിന് മനസിലായി തുടങ്ങി. തുറമുഖ വകുപ്പ് ഡയറക്ടര്‍ സ്ഥാനത്തിരുന്ന് അഴിമതി നടത്തിയ ഉദ്യോഗസ്ഥനെ വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് തുടരാന്‍ അനുവദിക്കുന്നത് കോഴിയെ വളര്‍ത്താന്‍ കുറുക്കനെ ഏല്‍പിക്കുന്നതിന് തുല്യമാണെന്നും പറയുന്നു.

സി.പി.എം കൂട്ടിലടച്ച തത്തക്ക് അവര്‍ പറയുന്നവര്‍ക്കെതിരെ മാത്രമെ മഞ്ഞ കാര്‍ഡും ചുവപ്പു കാര്‍ഡും കൊത്തിയെടുക്കാന്‍ സാധിക്കുകയുള്ളൂ എന്ന് ജേക്കബ് തോമസിന് മനസിലായി തുടങ്ങി. തുറമുഖ വകുപ്പ് ഡയറക്ടര്‍ സ്ഥാനത്തിരുന്ന് അഴിമതി നടത്തിയ ഉദ്യോഗസ്ഥനെ വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് തുടരാന്‍ അനുവദിക്കുന്നത് കോഴിയെ വളര്‍ത്താന്‍ കുറുക്കനെ ഏല്‍പിക്കുന്നതിന് തുല്യമാണെന്നും മുഖപ്രസംഗം പറയുന്നു.

Latest