Connect with us

International

കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്നവരെ ഷണ്ഡീകരിക്കുമെന്ന് ഇന്തോനേഷ്യ

Published

|

Last Updated

ജക്കാര്‍ത്ത: രാസപ്രയോഗമുപയോഗിച്ചുള്ള ഷണ്ഡീകരണമെന്ന പുതിയ നയത്തിലൂടെ രാജ്യത്ത് കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്നത് തുടച്ചുനീക്കുമെന്ന് ഇന്തോനേഷ്യന്‍ പ്രസിഡന്റ് ജൊക്കൊ വിദോദൊ ബി ബി സിയോട് പറഞ്ഞു.
ഇന്തോനേഷ്യ മനുഷ്യാകാശങ്ങളെ മാനിക്കുന്നുണ്ടെങ്കിലും ഇത്തരം ലൈംഗിക അതിക്രമങ്ങളില്‍ ശിക്ഷ നല്‍കുന്നതില്‍ യാതൊരു വിട്ടുവീഴ്ചയും കാണിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്നവരെ ഷണ്ഡീകരണത്തിന് വിധേയമാക്കുന്ന വിവാദ നിയമം ഈ മാസം ആദ്യമാണ് ഇന്തോനേഷ്യ പാസാക്കിയത്. പുതിയ നിയമം പാര്‍ലിമെന്റില്‍ ചൂടേറിയ വാദപ്രതിവാദങ്ങള്‍ക്ക് കാരണമായിരുന്നു. വൈദ്യശാസ്ത്ര ധാര്‍മികതക്ക് വിരുദ്ധമായതിനാല്‍ മരുന്ന് ഉപയോഗിച്ചുള്ള ഷണ്ഡീകരണ നടപടികളില്‍ തങ്ങള്‍ പങ്കാളികളാകില്ലെന്ന് ഇന്തോനേഷ്യന്‍ ഡോക്‌ടേഴ്‌സ് അസോസിയേഷന്‍ അംഗങ്ങള്‍ വ്യക്തമാക്കിയിരുന്നു. കുട്ടികളെ ലൈംഗികമായി ഉപയോഗിക്കുന്നവര്‍ക്ക് പരമാവധി ശിക്ഷ നല്‍കുമെന്നും ഷണ്ഡീകരണ ശിക്ഷ ഇത്തരം കുറ്റക്യത്യങ്ങള്‍ കുറക്കുമെന്നും വിദോദൊ പറഞ്ഞു.