Connect with us

Malappuram

കുരുന്നുകളുടെ ജീവന്‍ നിലനിര്‍ത്താന്‍ ഓട്ടോ, ടാക്‌സി തൊഴിലാളികള്‍ ഒരു ദിവസത്തെ വരുമാനം മാറ്റിവെക്കും

Published

|

Last Updated

വളാേേഞ്ചരി: രണ്ട് കുരുന്നുകളുടെ ജീവന്‍ നിലനിര്‍ത്താന്‍ വളാഞ്ചേരിയിലെ ഓട്ടോ, ടാക്‌സി തൊഴിലാളികള്‍ നാളത്തെ വരുമാനം മാറ്റിവെക്കും. കരള്‍ രോഗം ബാധിച്ച് ചികിത്സ നേരിടുന്ന കഞ്ഞിപ്പുര ചീരാണിയിലെ കടക്കാടന്‍ ആബിദയുടെ മകന്‍ ആദിലും ഇരിമ്പിളിയം കാവുംകുന്ന്് കായല്‍വക്കത്ത് നാരായണന്റെ മകന്‍ അശ്വിനും വേണ്ടിയുളള ചികിത്സാ ഫണ്ടിലേക്ക് ഒരു സഹായം നല്‍കാന്‍ വേണ്ടിയാണ് വളാഞ്ചേരിയിലെ ഓട്ടോ ടാക്‌സി തൊഴിലാളികള്‍ നാളെ നിരത്തിലിറങ്ങുന്നത്.
രണ്ട് കുരുന്നുകള്‍ക്കും കൂടി ഓപ്പറേഷന് വേണ്ടി നാല്‍പത് ലക്ഷം രൂപയാണ് ചെലവുവരുന്നത്. ഇവരെ സഹായിക്കാന്‍ നാടിന്റെ വിവധ ഭാഗങ്ങളില്‍ സംഘടനകളും തൊഴിലാളികളും മുന്നിട്ടിറങ്ങിയിട്ടുണ്ട്. ഓടി ലഭിക്കുന്ന മുഴുവന്‍ തുകയും ചികിത്സ സഹായമായി നല്‍കാനാണ് തീരുമാനിച്ചിരിക്കുന്നത്.
നാളെ രാവിലെ ഏഴര മണിക്ക് വളാഞ്ചേരി മുനിസിപ്പല്‍ ഓഫീസിന് മുന്‍വശത്ത് വെച്ച് വളാഞ്ചേരി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സുലൈമാന്‍ പണം നിക്ഷേപിക്കാനുളള പെട്ടി യുടെ വിതരണോദ്ഘാടനം നിര്‍വഹിക്കും. സബ് ഇന്‍സ്‌പെക്ടര്‍ കെ ആര്‍ മിധുന്‍ സംബന്ധിക്കും.
വൈകുന്നേരം എല്ലാ ഒട്ടോ ഡ്രൈവര്‍മാരും കരിങ്കല്ലത്താണി എം ടി യു ഓഫീ സിലെത്തി പണം നിക്ഷേപിച്ച പെട്ടി കൈമാറും.

Latest