Connect with us

National

ബിസിസിഐയുടെ സാമ്പത്തിക ഇടപാടുകള്‍ക്ക് സുപ്രീംകോടതിയുടെ നിയന്ത്രണം

Published

|

Last Updated

ന്യൂഡല്‍ഹി: ലോധ കമ്മീഷന്‍ റി്േപാര്‍ട്ട് നടപ്പാക്കാത്ത സംസ്ഥാന ക്രിക്കറ്റ് അസോസിയേഷനുകള്‍ക്ക് ഫണ്ട് നല്‍കരുതെന്ന് ബിസിസിഐക്ക് സുപ്രിം കോടതിയുടെ കര്‍ശന നിര്‍ദേശം. ബിസിസിഐയുടെ അക്കൗണ്ട് വിവരങ്ങള്‍ സൂക്ഷ്മപരിശോധന നടത്താന്‍ സ്വതന്ത്ര ഓഡിറ്ററെ നിയമിക്കാന്‍ ലോധ കമ്മീഷന് കോടതി നിര്‍ദേശം നല്‍കുകയും ചെയ്തു. ബിസിസിഐയുടെ ധനഇടപാടുകള്‍ക്ക് പരിധി നിശ്ചയിക്കണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

ലോധ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കുന്നതിനറെ പുരോഗതി റിപ്പോര്‍ട്ട് ഹാജാരാക്കന്‍ ബിസിസിഐയോട് കോടതി നിര്‍ദേശിച്ചു. ബാക്കിയുള്ള ശിപാര്‍ശകള്‍ എന്ന് നടപ്പാക്കുമെന്നും വ്യക്തമാക്കണം. രണ്ടാഴ്ചക്കക്കം ഇക്കാര്യങ്ങളെല്ലാം വിശദമാക്കി സത്യവാങ്മൂലം കോടതിയിലും ലോധ കമ്മിറ്റയിലും സമര്‍പ്പിക്കണമെന്നും സുപ്രീം കോടതി ഉത്തരവില്‍ പറയുന്നു.