Connect with us

Kerala

മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ കേസ്: പോലീസിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍

Published

|

Last Updated

തിരുവനന്തപുരം: വഞ്ചിയൂര്‍ വിജിലന്‍സ് കോടതിയില്‍ മാധ്യമപ്രവര്‍ത്തകരെ അഭിഭാഷകര്‍ മര്‍ദിച്ച സംഭവത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്ത പോലീസ് നടപടിക്കെതിരെ മനുഷ്യാവകാശ കമ്മീഷന്‍. പോലീസ് അകാരണമായി കേസെടുത്ത സംഭവത്തില്‍ മനുഷ്യാവകാശ കമീഷന്‍ കേസെടുത്തു.

പോലീസിനെതിരെ ഉന്നതതല അന്വേഷണത്തിനാണ് കമീഷന്‍ ആക്ടിങ് ചെയര്‍പേഴ്‌സന്‍ പി മോഹനദാസ് ഉത്തരവിട്ടത്. ഡിവൈഎസ്പി റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥന്‍ സംഭവം അന്വേഷിക്കാനാണ് നിര്‍ദേശം. ഒരു മാസത്തിനകം അന്വേഷണ റിപ്പോര്‍ട്ട് കമീഷന്‍ മുമ്പാകെ സമര്‍പ്പിക്കണമെന്നും ഉത്തരവില്‍ പറയുന്നുണ്ട്.

ഇപി ജയരാജനെതിരായ ബന്ധുനിയമന വിവാദം സംബന്ധിച്ച വിജിലന്‍സ് കേസ് പരിഗണിക്കുന്നതിനിടെ ആണ് വനിതാ മാധ്യമപ്രവര്‍ത്തകരെ അഭിഭാഷകര്‍ കയ്യേറ്റം ചെയ്തത്.

---- facebook comment plugin here -----

Latest