Connect with us

Kerala

ഇപ്പോള്‍ മാധ്യമങ്ങളുടെയും യുഡിഎഫിന്റെയും ഇര ഇ.പി.ജയരാജനാണെന്ന് എഎന്‍ ഷംസീര്‍

Published

|

Last Updated

an shamseerഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം വായിക്കാം….

ആടിനെ പട്ടിയാക്കുക, പിന്നെ പേപ്പട്ടിയാക്കുക, തല്ലിക്കൊല്ലുക ഇപ്പോള്‍ മാധ്യമങ്ങളുടെയും, യുഡിഎഫിന്റെയും ഇര ഇ.പി.ജയരാജനാണ്.
കേരളത്തിലെ നെറികെട്ട മാധ്യമങ്ങളുടെ ഇ.പി ജയരാജനെതിരെയുള്ള വാര്‍ത്ത , ജയരാജന്‍ കുടുംബക്ഷേത്രത്തിനു വേണ്ടി 50 കോടിയുടെ തേക്കു തടി സൗജന്യമായി കൊടുക്കാന്‍ വനം മന്ത്രിയോട് ആവശ്യപ്പെട്ടു എന്നാണ്.എന്നാല്‍ എന്താണ് യാഥാര്‍ത്ഥ്യമെന്നത് കുറഞ്ഞപക്ഷം ജയരാജനോട് എങ്കിലും ചോദിക്കാന്‍ മാധ്യമങ്ങള്‍ തയ്യാറാവേണ്ട ?എന്തിനാണ് തേക്ക് തടിയാണ് വനം വകുപ്പിനോട് ആവശ്യപ്പെട്ടു എന്നും, 50 കോടി ആവശ്യപ്പെട്ടു എന്നും പച്ചകള്ളം പ്രചരിപ്പിക്കുന്നു ? ആര്‍ക്ക് വേണ്ടിയാണ് ഇത്തരം കള്ളപ്രചരണങ്ങള്‍ ??
ജയരാജന്റെ നാട്ടിലെ ഒരു ക്ഷേത്ര സമിതിക്കാര്‍ ജീര്‍ണോദ്ധാരണത്തിന് സഹായത്തിനായി ഒരു അപേക്ഷ വനം മന്ത്രിക്കു നല്‍കാന്‍ തയ്യാറാക്കി. ജയരാജന്‍ കവറിംഗ് ലെറ്ററൊടെ അത് വനം മന്ത്രിയ്ക്ക് കൊടുത്തു. മന്ത്രി അത് കണ്ണൂര്‍ ഉഎഛയ്ക്കു നല്‍കി. ഉഎഛ നിരസിച്ചു. ഇതാണ് സംഭവം.
14671154_1095124550556253_4189528033040664259_nഎന്താണ് അപേക്ഷയില്‍ ഉള്ളത്?
ആകെ 1 കോടിയുടെ എസ്റ്റിമേറ്റ് ആണ് കണക്കാക്കുന്നത്. 1500 ങ3 തടി വേണമെന്ന് അപേക്ഷയില്‍ പറയുന്നു. തേക്ക് എന്ന് ഒരിടത്തും പറയുന്നില്ല.എന്നാല്‍ മാതൃഭുമി അത് തേക്ക് ആക്കി 50 കോടിയുടെ എസ്റ്റിമേറ്റിട്ടു. അതോടെയാണ് കുറെ വിവരദോഷികള്‍ ജയരാജന്റെ രക്തത്തിനായി ഇറങ്ങിയിത്.
എന്താണ് ജയരാജന്‍ ചെയ്ത തെറ്റ്? അയാളുടെ നാട്ടില്‍ നിന്നും കുറേപ്പേര്‍ നല്‍കിയ അപേക്ഷ ഫോര്‍വേഡ് ചെയ്തതോ? ജയരാജന്റെ കുടുംബത്തിന് അങ്ങനെ ഒരു ക്ഷേത്രം സ്വന്തമയുണ്ടോ എന്നത് അന്വേഷിക്കാന്‍ എങ്കിലും അന്വേഷണാത്മക മാധ്യമപ്രവര്‍ത്തകര്‍ വാര്‍ത്ത പടച്ചുണ്ടാക്കുന്നതിന് മുന്നേ ശ്രദ്ധിക്കേണ്ടതയിരുന്നു..
അനാവശ്യവിവാദങ്ങള്‍ ഉണ്ടാക്കി ജനകീയ സര്‍ക്കാരിന്റെ പ്രതിച്ഛായ നഷ്ട്ടപെടുത്താന്‍ ശ്രമിക്കുന്ന മാധ്യമയുഡിഎഫ് ശ്രമങ്ങള്‍ക്കെതിരെ ജാഗ്രതയോടെ കരുതിയിരിക്കുക.

Latest