Connect with us

Kerala

ശുചിത്വം സംബന്ധിച്ച് ശിവകുമാര്‍ എംഎല്‍എയോടു നടത്തിയ വെല്ലുവിളിക്ക് മറുപടിയുമായി തോമസ് ഐസക്‌

Published

|

Last Updated

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം വായിക്കാം….

ശുചിത്വം സംബന്ധിച്ച് ശിവകുമാര്‍ എംഎല്‍എ യോടു നടത്തിയ വെല്ലുവിളി ഓര്‍മയുണ്ടല്ലോ. തുറന്ന വേദിയില്‍ കിച്ചന്‍ ബിന്നുകള്‍ മൂന്നുതരവും പ്രദര്‍ശിപ്പിക്കാം. ദിവസവും മാലിന്യവും ഇടാം. പുഴുവോ മണമോ ഉണ്ടോയെന്ന് ജനങ്ങള്‍ തീരുമാനിക്കട്ടെ. പക്ഷേ, മറ്റുചിലരുടെ പോസ്റ്റുകള്‍കൂടി വായിച്ചപ്പോഴാണ് പല പ്രമാണിമാര്‍ക്കും ഇതേ സംശയമുണ്ടെന്നു മനസ്സിലായത്. പേരുകളൊന്നും പറയുന്നില്ല. അവര്‍ക്കെല്ലാം വേണ്ടി പാളയത്തു സ്ഥാപിച്ചിരിക്കുന്ന മൂന്ന് കിച്ചന്‍ ബിന്നുകളുടെ പ്രദര്‍ശനം സമര്‍പ്പിക്കുന്നു.
മൂന്നു മാതൃകകളുണ്ട്. ഒന്നാമത്തേത് പഴയ വേസ്റ്റ് പേപ്പര്‍ ബാസ്‌ക്കറ്റ് ബിന്നു തന്നെ. വില 300 രൂപ. രണ്ടാമത്തേത് സ്റ്റീല്‍കൊണ്ടുള്ള വലിയ ബിന്നാണ്. ഒരെലിക്കും ഇത് കടിച്ചുകീറാന്‍ പറ്റില്ല. ഇതിനുള്ളിലേക്ക് ആദ്യം പറഞ്ഞ ബിന്‍ ഇറക്കിവച്ചാല്‍ രണ്ടാമത്തെ മാതൃകയായി. ഇതിന് ശുചിത്വമിഷന്‍ ഇതുവരെ വില നിശ്ചയിച്ചിട്ടില്ല. മൂന്നാമത്തേത് മൂന്നു തട്ടുകളുള്ള മറ്റൊരു ബിന്നാണ്. ആദ്യത്തേത് നിറയുമ്പോള്‍ അടുത്തത് എന്ന തരത്തില്‍ ഉപയോഗിക്കാം. ഇതുരണ്ടും രണ്ടായിരത്തോളം രൂപ വിലവരും. പക്ഷേ, ഇവ മൂന്നും കോര്‍പ്പറേഷന്‍ വീടുകളില്‍ സൗജന്യമായാണ് സ്ഥാപിക്കുക. പക്ഷേ, വീട്ടുകാര്‍ പ്രതിമാസം 200 രൂപ സര്‍വ്വീസ് ചാര്‍ജ് നല്‍കി കരാറില്‍ ഒപ്പിടണം. ഔപചാരികമായി ബിന്നുകള്‍ കോര്‍പ്പറേഷന്റെ സ്വത്തായി തുടരും. ഇതു പ്രചരിപ്പിക്കാനുള്ള ക്യാംപെയിനിന്റെ മുന്നോടികൂടിയാകും ഈ പ്രദര്‍ശനം. ആവശ്യമുള്ളവര്‍ക്ക് ബിന്നുകള്‍ ഇവിടെ നിന്ന് വിലനല്‍കി വാങ്ങാനുള്ള സൗകര്യവും കോര്‍പ്പറേഷന്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
എല്ലാ ദിവസവും വൈകിട്ട് എന്തെങ്കിലും വിജ്ഞാന കൗതുക പരിപാടികളുണ്ടാകും. നവംബര്‍ ഒന്നിന് വൈകിട്ട് അഞ്ചു മണി മുതല്‍ കുട്ടികളുമായി സംവദിക്കാന്‍ ഞാനവിടെയുണ്ടാകും. ഐസക് മാമനും കുട്ട്യോളും എന്നാണ് കോര്‍പ്പറേഷന്‍ നിശ്ചയിച്ചിരിക്കുന്ന പേര്. 24 മണിക്കൂറും ഇവിടെ കോര്‍പ്പറേഷന്‍ ജീവനക്കാരുണ്ടാകും. വൈകുന്നേരം എട്ടൊന്‍പതു മണി വരെ നിങ്ങളുടെ സംശയങ്ങള്‍ തീര്‍ത്തുതരാന്‍ വിദഗ്ദ്ധന്മാരുമുണ്ടാകും. ഈ ദിവസങ്ങളില്‍ എപ്പോഴെങ്കിലും നിങ്ങള്‍ ഈ പ്രദര്‍ശനം സന്ദര്‍ശിച്ച് ശുചിത്വ പരിപാടിക്ക് പിന്തുണ നല്‍കണം.

Latest