Connect with us

Wayanad

റേഷന്‍ കാര്‍ഡ് കരട് പട്ടിക: പരാതികള്‍ നിരവധി

Published

|

Last Updated

മാനന്തവാടി:പുതിയ റേഷന്‍ കാര്‍ഡ് വിതരണം ചെയ്യാനുള്ള പ്രക്രിയ ഇഴഞ്ഞു നീങ്ങുന്നതിനിടെ പുതിയ ഭക്ഷ്യ സുരക്ഷ നിയമപ്രകാരം കരട് ലിസ്റ്റ് പ്രസിദ്ധീകരിച്ചപ്പോള്‍ നിരവധി പരാതികള്‍. ഒക്ടോബര്‍ 20നാണ് പട്ടിക പ്രസിദ്ധീകരിച്ചത്.വെള്ളിയാഴ്ച മാത്രം നൂറുക്കണക്കിന് പരാതികളാണ് മാനന്തവാടി താലൂക്ക് സപ്ലൈ ഓഫീസില്‍ ലഭിച്ചത്.
ഈ മാസം 30 വരെയാണ് പരാതി നല്‍കാനുള്ള സമയപരിധി. രണ്ട് തരത്തിലുള്ള റേഷന്‍ കാര്‍ഡുകളാണ് ഇനി മുതല്‍ ഉണ്ടാവുക. മുന്‍ഗണന ഉള്ളതും മുന്‍ഗണന രഹിതവും.2000 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള വീടുള്ളവരും വാഹനമുള്ളവരും സര്‍ക്കാര്‍ ജോലിക്കാരും മുന്‍ഗണന ലിസ്റ്റില്‍ ഉള്‍പ്പെട്ടപ്പോള്‍ നിലവില്‍ ബി പി എല്‍.ലിസ്റ്റില്‍ ഉള്‍പ്പെട്ടിരുന്നവര്‍ മുന്‍ഗണന രഹിത ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.നിലവില്‍ ബി പി എല്‍ കാര്‍ഡ് ഉള്ളവരില്‍ പകുതിയിലേറെ പേരും മുന്‍ഗണന രഹിത ലിസ്റ്റില്‍ ആണ് ഉള്‍പ്പെട്ടിരിക്കുന്നത്.
തുടര്‍ന് പഞ്ചായത്ത് സെക്രട്ടറി, വില്ലേജ് ഓഫീസര്‍, ഐ സി ഡി എസ് സൂപ്പര്‍വൈസര്‍, ടി ഇ ഒ, റേഷനിംഗ് ഇന്‍സ്‌പെക്ടര്‍ എന്നിവരടങ്ങുന്ന സമിതി പരാതികള്‍ പരിശോധിക്കും.ഈ നടപടി നവംബര്‍ 15നകം പൂര്‍ത്തീകരിക്കും. ഇതിന്‍മേലുള്ള അപ്പീല്‍ ഡിസംബര്‍ രണ്ട് വരെ പരിഗണിക്കും. ഡിസംബര്‍ 15 ന് അന്തിമ പട്ടിക പ്രസിദ്ധീകരിക്കും. തുടര്‍ന്ന് ഡിസംബര്‍ 31 നകം തദ്ദേശസ്ഥാപനങ്ങളുടെ അംഗീകാരം നേടി 2017 ജനുവരി ഒന്നിന് അന്തിമ പട്ടിക പ്രസിദ്ധീകരിക്കും.2017 ഫെബ്രുവരി ഒന്നിന് കാര്‍ഡ് വിതരണം ആരംഭിക്കാനും. 2017 മാര്‍ച്ച് 31നകം കമ്പ്യൂട്ടറൈസേഷന്‍ നടപടികള്‍ പൂര്‍ത്തീകരിക്കാനുമുള്ള സമയ പട്ടികയാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.തെറ്റുകള്‍ തിരുത്തിയുള്ള സുതാര്യമായ റേഷന്‍ കാര്‍ഡുകള്‍ ഈ കാലയളവില്‍ വിതരണം ചെയ്യാനാകുമോ എന്നതും സംശയമാണ്.

Latest