Connect with us

Ongoing News

കബഡി ലോകകപ്പില്‍ ഇന്ത്യ ചാമ്പ്യന്‍മാര്‍

Published

|

Last Updated

ന്യൂഡല്‍ഹി: കബഡിയില്‍ ഇന്ത്യ ലോക ചാമ്പ്യന്‍മാര്‍ ! ഫൈനലില്‍ ഇറാനെ വ്യക്തമായ മാര്‍ജിനില്‍ തോല്‍പ്പിച്ചു (38-29). 2004, 2007 ലോകകപ്പ് ഫൈനലിലും ഇന്ത്യ ഇറാനെ തോല്‍പ്പിച്ചിരുന്നു. കിരീടപ്പോരാട്ടത്തില്‍ ഇന്ത്യയുടെ തുടക്കം അത്ര കേമമല്ലായിരുന്നു. പ്രതിരോധത്തില്‍ പിഴവുകള്‍ സംഭവിച്ചു.
ഇറാന്‍ നായകന്‍ മെറാജ് ഷെയ്കിനാണ് ടോസ് ലഭിച്ചത്. ഇന്ത്യക്ക് ആദ്യ റെയ്ഡ് അവസരം നല്‍കിയ ഇരാന്‍ നായകന്‍ നയം വ്യക്തമാക്കി. അനൂപ് കുമാറിലൂടെയാണ് ഇന്ത്യ തുടങ്ങിയത്. മെറാജ് തിരിച്ചും റെയ്ഡിനെത്തിയെങ്കിലും ഫലമുണ്ടായില്ല. എന്നാല്‍, തുടര്‍ റെയ്ഡുകളില്‍ ഇറാന്റെ ആധിപത്യം. 7-6 നും 9-7നും ഇറാന്‍ മുന്നില്‍ കയറി. 18- 13 ലേക്ക് ഇറാന്‍ കുതിച്ച് കയറിയതോടെ ഇന്ത്യന്‍ പ്രതീക്ഷകള്‍ക്ക് മങ്ങലേറ്റു.
എന്നാല്‍ റോക്ക് സ്റ്റാര്‍ അജയ് ഠാക്കൂറിന്റെ തകര്‍പ്പന്‍ പ്രകടനം മത്സരഗതി മാറ്റിമറിച്ചു. ഠാക്കൂറിന്റെ സൂപ്പര്‍ റെയ്ഡില്‍ ഇന്ത്യ തുടരെ പോയിന്റെടുത്തു. 21-20 ലേക്ക് ഇന്ത്യ മത്സരം തിരിച്ചുപിടിച്ചു. പിന്നീടങ്ങോട്ട് ആതിഥേയരാണ് മത്സരം നിയന്ത്രിച്ചത്.
തായ്‌ലന്‍ഡിനെ അനായാസം മറികടന്നാണ് ഇന്ത്യ ഫൈനലിലെത്തിയതെങ്കില്‍ കൊറിയയോട് പൊരുതി ജയിച്ചാണ് ഇറാന്‍ ഫൈനലിന് യോഗ്യത നേടിയത്.

---- facebook comment plugin here -----

Latest