Connect with us

Kerala

സൗമ്യ വധക്കേസ്: സുപ്രീംകോടതിയില്‍ ഹാജരാകുമെന്ന് കട്ജു

Published

|

Last Updated

ന്യൂഡല്‍ഹി: സൗമ്യ വധക്കേസില്‍ സുപ്രീംകോടതിയില്‍ ഹാജരാകുമെന്ന് ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു. സുപ്രീംകോടതിയുടെ നോട്ടീസ് ലഭിച്ചെന്നും നവംബര്‍ 11ന് ഹാജരാകുമെന്നും അദ്ദേഹം വ്യക്തമാക്കി. സൗമ്യ വധക്കേസില്‍ ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കിയ കോടതി വിധിയെ കട്ജു വിമര്‍ശിച്ചിരുന്നു. കോടതി വിധിയെ പരസ്യമായി വിമര്‍ശിച്ച കട്ജുവിനോട് കോടതിയില്‍ നേരിട്ടെത്തി വിശദീകരണം നല്‍കാന്‍ കോടതി അഭ്യര്‍ഥിച്ചിരുന്നു. എന്നാല്‍ ഭരണഘടനാ വിലക്കുള്ളതിനാല്‍ ഹാജരാകാന്‍ ഉദ്ദേശിക്കുന്നില്ലെന്നായിരുന്നു കട്ജു പറഞ്ഞിരുന്നത്.

വധശിക്ഷ റദ്ദാക്കിയതിനെ വിമര്‍ശിച്ച കട്ജു സൗമ്യകേസില്‍ വിധി പുനഃപരിശോധിക്കണമെന്നും പരസ്യവാദം വേണമെന്നും ആവശ്യപ്പെട്ടിരുന്നു. സംസ്ഥാന സര്‍ക്കാരും സൗമ്യയുടെ മാതാവ് സുമതി ഗണേശും നല്‍കിയ പുനഃപരിശോധാ ഹര്‍ജികളില്‍ വാദം പൂര്‍ത്തിയായ ശേഷമാണ് കട്ജുവിനോട് നേരിട്ട് ഹാജരാകാന്‍ അഭ്യര്‍ഥിക്കുകയെന്ന അസാധാരണ നടപടി കോടതിയില്‍ നിന്നുണ്ടായത്.

Latest