Connect with us

National

ദീപാവലി ദിനത്തില്‍ സൈനികര്‍ക്ക് സന്ദേശം അയക്കാന്‍ മോദിയുടെ ആഹ്വാനം

Published

|

Last Updated

ന്യൂഡല്‍ഹി: ദീപാവലി ദിനത്തില്‍ സൈനികര്‍ക്ക് കത്തുകളും സന്ദേശങ്ങളും അയക്കാന്‍ പ്രധാനമന്ത്രിയുടെ ആഹ്വാനം. “സന്ദേശ് ടു സോള്‍ജിയേഴ്‌സ്” എന്ന ക്യാമ്പയിനിലൂടെയാണ് മോദി ഇക്കാര്യം ആവശ്യപ്പെട്ടത്. രാജ്യമെങ്ങും ദീപാവലി ആഘോഷിക്കുമ്പോള്‍ രാജ്യസുരക്ഷക്കായി അതിര്‍ത്തിയില്‍ കാവല്‍ നില്‍ക്കുന്ന സൈനികരേയും ആഘോഷത്തില്‍ പങ്കെടുപ്പിക്കുകയാണ് ക്യാമ്പയിന്റെ ഉദ്ദേശ്യം.

കത്തുകള്‍ക്ക് പുറമേ നരേന്ദ്ര മോദി മൊബൈല്‍ ആപ്, മൈ ഗവണ്‍മെന്റ് ആപ്, റേഡിയോ എന്നിവയിലൂടെയും ജനങ്ങള്‍ക്ക് സന്ദേശമയക്കാം. നരേന്ദ്ര മോദി ആപ്പിലൂടെ സ്വന്തം കൈയക്ഷരത്തില്‍ എഴുതിയ കത്തുകളും ആശംസകളും പോസ്റ്റ് ചെയ്യുവാനുള്ള സംവിധാനവും ഉണ്ടായിരിക്കും. അതേസമയം ജനങ്ങള്‍ അയക്കുന്ന സന്ദേശത്തില്‍ ചിലത് മന്‍ കി ബാത്തിലൂടെ മോദി വായിക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്. ക്യാമ്പയിനോട് അനുബന്ധിച്ച് ദൂരദര്‍ശന്‍, ഓള്‍ ഇന്ത്യാ റേഡിയോ എന്നിവ പ്രത്യേക പരിപാടികളും സപ്രേഷണം ചെയ്യും.

Latest