Connect with us

Ongoing News

മൊഹാലി എകദിനം: കോഹ്‌ലിയുടെ മികവില്‍ ഇന്ത്യക്ക് ജയം

Published

|

Last Updated

India”s Virat Kohli plays a shot during the third one-day international cricket match against New Zealand in Mohali, India, Sunday, Oct. 23, 2016. (AP Photo/Tsering Topgyal)

ചണ്ഡിഗഢ്: നായകന്റെയും ഉപനായകന്റെയും മിന്നുന്ന പ്രകടനം ഇന്ത്യക്ക് സമ്മാനിച്ചത് ഉജ്ജ്വല ജയം. ന്യൂസിലാന്‍ഡിനെതിരായ മൂന്നാം ഏകദിനത്തില്‍ ഏഴ് വിക്കറ്റിനാണ് ഇന്ത്യ വിജയം കണ്ടത്. ഉപനായകന്‍ വിരാട് കോഹ്‌ലിയുടെ തകര്‍പ്പന്‍ സെഞ്ച്വറിയും (154*) നായകന്‍ ധോണിയുടെ അര്‍ധ സെഞ്ച്വറി (80)യുമാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്.
ന്യൂസിലാന്‍ഡ് ഉയര്‍ത്തിയ 256 റണ്‍സിന്റെ വിജയലക്ഷ്യം പത്ത് പന്തും ഏഴ് വിക്കറ്റും ശേഷിക്കെ 289 റണ്‍ നേടി ഇന്ത്യ മറികടന്നു. 134 പന്തില്‍ 16 ബൗണ്ടറിയും ഒരു സിക്‌സറും ഉള്‍പ്പെടുന്നതാണ് കോഹ്‌ലിയുടെ മനോഹരമായ ഇന്നിംഗ്‌സ്. ഏകദിനത്തില്‍ കോഹ്‌ലി നേടുന്ന 26ാം സെഞ്ച്വറിയാണിത്. ബാറ്റിംഗ് ഓര്‍ഡറില്‍ മാറ്റം വരുത്തി നാലാമനായി ഇറങ്ങിയ ധോണി ആക്രമണ മൂഡിലായിരുന്നു. 91 പന്തുകള്‍ നേരിട്ട ക്യാപ്റ്റന്‍ ആറ് ബൗണ്ടറികളും മൂന്ന് സിക്‌സറും പറത്തി. മനീഷ് പാണ്ഡ (28 ) റണ്‍സെടുത്ത് പുറത്താകാതെ നിന്നു. രോഹിത് ശര്‍മ 13 ഉം രഹാനെ അഞ്ചും റണ്‍സെടുത്ത് പുറത്തായി. മത്സരത്തിനിടെ ഏകദിനത്തില്‍ 9000 റണ്‍സ് തികച്ച ധോണി ഈ നേട്ടം കൈവരിക്കുന്ന അഞ്ചാമത്തെ ഇന്ത്യന്‍ താരമായി. ജയത്തോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ 2-1ന് മുന്നിലെത്തി. ആദ്യ മത്സരത്തില്‍ ഇന്ത്യയും രണ്ടാം മത്സരത്തില്‍ കിവീവും ജയം കണ്ടിരുന്നു.
നേരത്തെ ടോസ് നേടിയ ഇന്ത്യ കിവീസിനെ ബാറ്റിംഗിനയക്കുകയായിരുന്നു. തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും ആദ്യം ബാറ്റേന്തിയ കിവികള്‍ 49.3 ഓവറില്‍ 285 റണ്‍സിന് എല്ലാവരും പുറത്തായി. അര്‍ധ സെഞ്ച്വറി നേടിയ ടോം ലാഥമും (61), ജെയിംസ് നീഷമുമാണ് (57) കിവീസിനെ തകര്‍ച്ചയില്‍ നിന്ന് കരകയറ്റിയത്.
ഓപണര്‍മാരായ മാര്‍ട്ടിന്‍ ഗുപ്റ്റിലും (27) ടോം ലാഥവും ചേര്‍ന്ന് സന്ദര്‍ശകര്‍ക്ക് മികച്ച തുടക്കമാണ് നല്‍കിയത്. ഒന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 46 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ഗുപ്റ്റിലിനെ എല്‍ ബി ഡബ്യുവില്‍ കുടുക്കി ഉമേഷ് യാദവ് ആദ്യ വിക്കറ്റ് നേടി. ടീം സ്‌കോര്‍ 80തില്‍ നില്‍ക്കെ കാന്‍ വില്ല്യംസണിലൂടെ (22) അവര്‍ക്ക് രണ്ടാം വിക്കറ്റ് നഷ്ടമായി. മൂന്ന് ബൗണ്ടറികള്‍ നേടി ഫോമിലേക്കുയര്‍ന്ന വില്ല്യംസണെ കേദാര്‍ ജാദവ് വിക്കറ്റിന് മുന്നില്‍ കുടുക്കുകയായിരുന്നു. 57 പന്തില്‍ നാല് ബൗണ്ടറിയും ഒരു സിക്‌സറും അടക്കം 44 റണ്‍സെടുത്ത റോസ് ടെയ്‌ലര്‍ മൂന്നാമനായി മടങ്ങി. മിശ്രയുടെ പന്തില്‍ ധോണി സ്റ്റമ്പ് ചെയ്തു.
മൂന്നിന് 153 എന്ന നിലയില്‍ നിന്ന് പിന്നീട് തുടര്‍ച്ചയായി വിക്കറ്റുകള്‍ നഷ്ടപ്പെടുത്തിയ കിവീസ് തകര്‍ച്ച നേരിട്ടു. 46 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനടെ ആറ് വിക്കറ്റുകളണ് അവര്‍ക്ക് നഷ്ടമായത്. കോറി ആന്‍ഡേഴ്‌സണ്‍ (6), ലൂക്ക് റോഞ്ചി (1), സാന്റ്‌നര്‍ (7), ടിം സൗത്തി (13), എന്നിവര്‍ എളുപ്പത്തില്‍ മടക്കി ഇന്ത്യ ആഞ്ഞടിച്ചു. 153/3 എന്ന നിലയില്‍ നിന്ന് അവര്‍ 199/8 എന്ന സ്‌കോറിലേക്ക് പതിച്ചു. ഒമ്പതാം വിക്കറ്റില്‍ മാറ്റ് ഹെന്റിയെ (39) കൂട്ടുപിടിച്ച് നീഷം നടത്തിയ രക്ഷാപ്രവര്‍ത്തനമാണ് കിവീസിനെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. ഒമ്പതാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 84 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. 47 പന്തില്‍ ഏഴ് ബൗണ്ടറികള്‍ അടങ്ങുന്നതാണ് നീഷമിന്റെ ഇന്നിംഗ്‌സ്. 37 പന്തുകള്‍ നേരിട്ട ഹെന്റി നാല് ബൗണ്ടറിയും ഒരു സിക്‌സും നേടി.
ഇന്ത്യന്‍ ബൗളിംഗ് നിരയില്‍ ഉമേഷ് യാദവും കേദാര്‍ ജാദവും മൂന്ന് വീതം വിക്കറ്റുകള്‍ വീഴത്തിയപ്പോള്‍ ജസ്പ്രീത് ബുംമ്‌റ, അമിത് മിശ്ര എന്നിവര്‍ രണ്ട് വിക്കറ്റെടുത്തു.

---- facebook comment plugin here -----

Latest