Connect with us

Kerala

ജേക്കബ് തോമസിന്റെ ഫോണ്‍ ചോര്‍ത്തിയത് സര്‍ക്കാര്‍ അനുമതിയോടെ: ചെന്നിത്തല

Published

|

Last Updated

തിരുവനന്തപുരം: വിജിലന്‍സ് ഡയരക്ടര്‍ ജേക്കബ് തോമസിന്റെ ഫോണ്‍ ചോര്‍ത്തിയത് സര്‍ക്കാറിന്റെ അനുമതിയോടെയാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ഫോണ്‍ ചോര്‍ത്തലിന്റെ ഗൗരവം മുഖ്യമന്ത്രിക്ക് മനസിലാകുന്നില്ല. സര്‍ക്കാര്‍ അറിവോടെയല്ല ഫോണ്‍ ചോര്‍ത്തലെങ്കില്‍ ജേക്കബ് തോമസിന്റേത് സ്ഥലജലഭ്രമമാണെന്നും ചെന്നിത്തല നിയമസഭയില്‍ പറഞ്ഞു.

അതേസമയം ഫോണ്‍ ചോര്‍ത്തല്‍ സര്‍ക്കാര്‍ നയമല്ലെന്ന് മുഖ്യമന്ത്രി മറുപടി നല്‍കി. ജേക്കബ് തോമസ് വിജിലന്‍സ് ഡയരക്ടര്‍ സ്ഥാനത്ത് തുടരണമെന്നാണ് സര്‍ക്കാര്‍ നിലപാട്. ഫോണ്‍ ചോര്‍ത്തല്‍ സംബന്ധിച്ച് ജേക്കബ് തോമസ് പരാതിയൊന്നും നല്‍കിയിട്ടില്ല. ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ ഫോണ്‍ ചോര്‍ത്തല്‍ ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.