Connect with us

Socialist

അറുപതാം വയസില്‍ ആദ്യാക്ഷര മധുരം....

Published

|

Last Updated

14708235_1869724799927506_2279527804951329242_nപിവി അബ്ദുല്‍ വഹാബ് എംപിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം വായിക്കാം………

അറുപതാം വയസില്‍ ആദ്യാക്ഷര മധുരം….
ആദ്യം എഴുതിയ അക്ഷരം ഏതെന്ന് ഓര്‍മ്മയില്ലെങ്കിലും ആദ്യമായെഴുതിയ പ്രായം നമ്മളില്‍ പലര്‍ക്കും ഓര്‍മയുണ്ടാകും. മൂന്നോ നാലോ വയസിലാകാം നമ്മളില്‍ പലരുടേയും വഴങ്ങാത്ത ചൂണ്ടുവിരലിന്റെ തുമ്പില്‍ ആദ്യാക്ഷരത്തിന്റെ നോവ് പടര്‍ന്നത്.
മണലില്‍ കുറിച്ചും, സ്ലേറ്റിലെഴുതിയും വഴങ്ങിയ അക്ഷരങ്ങള്‍ ഇന്ന് പതിനായിരങ്ങള്‍ വിലയുള്ള മൊബൈല്‍ ഫോണിലെ ടച്ച് സ്‌ക്രീനിലേക്ക് വളര്‍ന്നിരിക്കുന്നു. പക്ഷേ അതിനിടയിലും സ്വന്തം പേരുപോലും എഴുതാനറിയാത്ത ആയിരങ്ങള്‍ നമ്മുടെ ഇടയില്‍ ജീവിക്കുന്നുണ്ടെന്ന സത്യം നമ്മളില്‍ പലരും അറിയാതെ പോയി.
അങ്ങനെയുള്ളവരെ കണ്ടെത്തി അവരിലേക്ക് അക്ഷര മധുരം നുകരുക എന്ന ദൗത്യം ഏതാനും നാളുകള്‍ക്ക് മുന്നാണ് ജന്‍ ശിക്ഷണ്‍ സന്‍സ്ഥാന്‍ മലപ്പുറം ഏറ്റെടുത്തത്. നിലമ്പൂരിലെ കരുളായി പഞ്ചായത്തിലെ നെടുങ്കയം ആദിവാസി കോളനിയിലായിരുന്നു ആദ്യഘട്ടം. അറുപത് കഴിഞ്ഞവരും, ചെറുപ്പക്കാരും എല്ലാം ആ കൂട്ടത്തിലുണ്ടായിരുന്നു. അവരിലൊരാളെ തന്നെ പരിശീലനം നല്‍കി അധ്യാപകനായി നിയമിച്ചാണ് പദ്ധതി നടപ്പാക്കിയത്.
രാത്രി ഏഴു മുതലാണ് ക്ലാസുകള്‍ ആരംഭിക്കുന്നത്. വളരെ തിരക്കേറിയ ഒരു ദിനത്തിനൊടുവില്‍ കാടിനുള്ളിലെ ക്ലാസില്‍ അതിഥിയായെത്തിയത് കുറച്ച് ക്ഷീണത്തോടെ ആയിരുന്നു. പക്ഷേ അവിടത്തെ സന്തോഷകരമായ അന്തരീക്ഷം ഏതാനു നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ നഷ്ടമായ ഊര്‍ജമെല്ലാം തിരിച്ചു തന്നു.
ലോകത്തില്‍ പല വിധത്തില്‍ സന്തോഷം അനുഭവിക്കുന്നവരെ നിങ്ങള്‍ കണ്ടിട്ടുണ്ടാകാം. പക്ഷേ സ്വന്തം പേര് ഈ ലോകത്തെ അറുപത് വര്‍ഷത്തോളം നീണ്ട ജീവിത്തില്‍ ആദ്യമായി എഴുതാന്‍ കഴിഞ്ഞതിന്റെ ആനന്ദം അതൊന്ന് വേറെ തന്നെയാണ്. അത് കണ്ട് അനുഭവിക്കാന്‍ കഴിഞ്ഞത് അതിലേറെ ആനന്ദവും, കൗതുകവും സമ്മാനിക്കുന്ന സന്ദര്‍ഭമായി മാറി…

Have you ever witnessed the happiness of a person who writes his name at the age of 60 for the first time? I have gone through such a moment recently.

The literacy programme organised by the Jan Sikshan Sansthan Malappuram, which is chaired by me, has helped many illiterate among the tribal population to achieve literacy. I was attended one of such classes and the students were very enthusiastic to write their name on the blackboard there. It was like “conquering the world” for them.

I think the best gift we can give to an adult illiterate is the “letters”. Happy that we are doing it for many years.

---- facebook comment plugin here -----

Latest