Connect with us

Palakkad

ജീവനക്കാരില്ല: ചെക്ക് പോസ്റ്റില്‍ പരിശോധന പ്രഹസനമാകുന്നു

Published

|

Last Updated

ചിറ്റൂര്‍: ഗോപാലപുരം എക്‌സൈസ് ചെക്ക്‌പോസ്റ്റില്‍ ജീവനക്കാരുടെ കുറവുമൂലം വാഹനപരിശോധന പ്രഹസനമാകുന്നതായി പരാതി.
പൊള്ളാച്ചിയില്‍നിന്നും വാഹനങ്ങളിലും ബസുകളിലുമായി കഞ്ചാവ്, ഹാന്‍സ് ഉള്‍പ്പെടെയുള്ളവ വന്‍തോതിലാണ് താലൂക്കിലേക്ക് എത്തുന്നത്. പരിശോധന പരിമിതമായതോടെ പൊള്ളാച്ചിയില്‍നിന്നും ഗോപാലപുരത്തേക്കുള്ള ബസുകളില്‍ കള്ളക്കടത്തു മാഫിയാസംഘം ഗോപാലപുരത്തുനിന്നും പാലക്കാട്, ചിറ്റൂര്‍ ഭാഗത്തേക്ക് ബസുകളിലുമായി എത്തുകയാണ്. പൊള്ളാച്ചിയില്‍നിന്നും പാലക്കാട്ടേയ്ക്കു വരുന്ന കെഎസ്ആര്‍ടിസി ബസുകളില്‍ നാമമാത്രമായാണ് പരിശോധന നടക്കാറുള്ളത്. കഴിഞ്ഞമാസങ്ങളില്‍ നാലുതവണ കെഎസ്ആര്‍ടിസിയില്‍നിന്നും ഹാന്‍സും കഞ്ചാവും പിടികൂടിയിരുന്നു.
സ്വകാര്യബസുകളില്‍ പരിശോധന നടക്കാത്തതിനാല്‍ പച്ചക്കറി, പാല്‍വണ്ടികള്‍ മുതലായവ ചെക്ക്‌പോസ്റ്റുകളില്‍ നിര്‍ത്താതെ പോകുകയാണ്. കഴിഞ്ഞവര്‍ഷം ഗോപാലപുരത്തെ മില്‍മയിലേക്ക് വരികയായിരുന്ന പാല്‍വണ്ടിയില്‍നിന്നും കാനുകളില്‍ ഒളിപ്പിച്ച ഹാന്‍സ് പായ്ക്കറ്റുകള്‍ വന്‍തോതില്‍ പിടികൂടിയിരുന്നു.കൊഴിഞ്ഞാമ്പാറ പോലീസ് വാഹനത്തെ പിന്തുടര്‍ന്നു ഇതു പിടികൂടിയത്. സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികള്‍ക്കും ഡ്രൈവര്‍മാര്‍, അന്യസംസ്ഥാന തൊഴിലാളികള്‍ക്കും വില്പന നടത്താനായി താലൂക്കിലേക്ക് വന്‍തോതിലാണ് ലഹരിവസ്തുക്കള്‍ കടത്തുന്നത്.

 

Latest