Kerala
താന്‍ പറഞ്ഞതെല്ലാം സത്യമാണെന്നു തെളിയിക്കുന്നതാണ് ഉമ്മന്‍ ചാണ്ടിക്കെതിരെയുള്ള വിധിയെന്ന് സരിത എസ് നായര്‍
തിരുവനന്തപുരം: സോളാര്‍ കേസുമായി ബന്ധപ്പെട്ട് താന്‍ പറഞ്ഞതെല്ലാം സത്യമാണെന്നു തെളിയിക്കുന്നതാണ് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെയുള്ള വിധിയെന്ന് സോളാര്‍ കേസ് പ്രതി സരിത.എസ്.നായര്‍. കേസ് ബംഗളുരുവില്‍ നടന്നതു കൊണ്ടാണ് ശിക്ഷ വന്നതെന്നും സരിത പറഞ്ഞു.
പുതിയ സര്‍ക്കാരില്‍ തനിക്ക് വിശ്വാസമുണ്ടെന്നു പറഞ്ഞ സരിത ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷന്‍ വി.എസ്.അച്യുതാന്ദനുമായി കൂടിക്കാഴ്ച നടത്തി. കവടിയാര്‍ ഹൗസിലെത്തിയാണ് സരിത വിഎസിനെ കണ്ടത്.
---- facebook comment plugin here -----