Connect with us

National

ബെല്ലാരി ഖനന അഴിമതി: ബിഎസ് യെദിയൂരപ്പയെ കുറ്റവിമുക്തനാക്കി

Published

|

Last Updated

ബെംഗളൂരു: ബെല്ലാരി ഖനന അഴിമതി കേസില്‍ കര്‍ണാടക മുന്‍ മുഖ്യമന്ത്രി ബെഎസ് യെദിയൂരപ്പയെ സിബിഐ കോടതി വെറുതെവിട്ടു. യെദിയൂരപ്പയുടെ രണ്ട് മക്കള്‍, ജെഎസ്ഡബ്ലിയു ഗ്രൂപ്പിന്റെ ഉദ്യോഗസ്ഥര്‍ എന്നിവരടക്കം മുഴുവന്‍ പേരേയും കോടതി കുറ്റവിമുക്തരാക്കി. ഇവര്‍ക്കെതിരായ കുറ്റങ്ങള്‍ തെളിയിക്കുന്നതില്‍ സിബിഐ പരാജയപ്പെട്ടെന്ന് കോടതി പറഞ്ഞു.

ഇരുമ്പയിര് ഖനനത്തിന് അനുമതി നല്‍കിയതുമായി ബന്ധപ്പെട്ട് യെദിയൂരപ്പയുടെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള പ്രേരണാ ട്രസ്റ്റിന് 40 കോടിയുടെ നേട്ടമുണ്ടായി എന്നതാണ് സിബിഐ കുറ്റപത്രത്തില്‍ പറയുന്നത്. കേസില്‍ 2011ല്‍ ജയിലിലായ യെദിയൂരപ്പ മൂന്ന് ആഴ്ചക്കകം ജാമ്യമെടുത്ത് പുറത്തിറങ്ങിയിരുന്നു.

ബിജെപിയുടെ കര്‍ണാടക സംസ്ഥാന അധ്യക്ഷനാണ് യെദിയൂരപ്പ. അദ്ദേഹത്തെ കുറ്റവിമുക്തനാക്കിയത് ബിജെപിയെ സംബന്ധിച്ചടുത്തോളം വലിയ രാഷ്ട്രീയ നേട്ടമാണ് ഉണ്ടാക്കുന്നത്. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ യെദിയൂരപ്പയാണ് ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെന്ന് അമിത് ഷാ നേരത്തെ വ്യക്തമാക്കിയിരുന്നു.