Connect with us

Kerala

ഉദ്യോഗസ്ഥര്‍ക്ക് മീഡിയ മാനിയ; തിരുത്തല്‍ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി

Published

|

Last Updated

തിരുവനന്തപുരം: സര്‍ക്കാര്‍ തീരുമാനങ്ങള്‍ മാധ്യമങ്ങളിലുടെ പരസ്യപ്പെടുത്തുന്ന “മീഡിയ മാനിയ” ചില ഉദ്യോഗസ്ഥര്‍ക്കുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. രാഷ്ട്രീയക്കാരാണ് പ്രശസ്തി ആഗ്രഹിക്കുന്നത്. അവരുമായുള്ള സഹവാസം കൊണ്ടാകാം ഉദ്യോഗസ്ഥരിലും ഇത്തരം പ്രവണത കണ്ടുവരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. എം ഉമ്മറിന്റെ സബ്മിഷന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

ഉദ്യോഗസ്ഥരുടെ ഇത്തരം ചട്ടലംഘനങ്ങള്‍ ഗൗരവമായാണ് കാണുന്നതെന്നും തിരുത്തല്‍ നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഉദ്യോഗസ്ഥരുടെ ചട്ടലംഘനം ശ്രദ്ധയില്‍ പെട്ടിട്ടുണ്ടോയെന്നും അതിലുള്ള സര്‍ക്കാര്‍ നിലപാട് എന്താണെന്നുമായിരുന്നു സബ്മിഷന്റെ ഉളളടക്കം. സൗമ്യ വധക്കേസില്‍ സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജുവുമായി എഡിജിപി കൂടിക്കാഴ്ച നടത്തിയതടക്കമുള്ള കാര്യങ്ങള്‍ ചട്ടലംഘനത്തിന്റെ പരിധിയില്‍ വരുമെന്നും സബ്മിഷനില്‍ ഉന്നയിച്ചിരുന്നു.