Connect with us

National

രത്തന്‍ ടാറ്റയ്‌ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് സുബ്രഹ്മണ്യന്‍ സ്വാമിയുടെ കത്ത്‌

Published

|

Last Updated

ന്യൂഡല്‍ഹി: രത്തന്‍ ടാറ്റയ്‌ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി എംപി സുബ്രഹ്മണ്യന്‍ സ്വാമി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു കത്തെഴുതി. പ്രത്യേക സംഘത്തെകൊണ്ട് അന്വേഷണം നടത്തി രത്തന്‍ ടാറ്റയെ പോസിക്യൂട്ട് ചെയ്യണമെന്നാണ് കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. വിവിധ ഇടപാടുകളില്‍ നാലു വലിയ ക്രിമിനല്‍ കുറ്റങ്ങള്‍ രത്തന്‍ ടാറ്റ ചെയ്തതായും സ്വാമി കത്തില്‍ ആരോപിക്കുന്നു.

ടാറ്റ സണ്‍സ് ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് സൈറസ് മിസ്ത്രിയെ നീക്കിയതിനു പിന്നാലെയാണ് മോദിക്കു കത്തെഴുതുന്നത്. മിസ്ത്രിയെ പുറത്താക്കിയതിന്റെ കാരണം ഇതേവരെ പുറത്തുവിട്ടിട്ടില്ല.