Connect with us

Kerala

കാര്‍ഷിക മേഖലയിലെ വളര്‍ച്ചാ നിരക്ക് താഴോട്ട്

Published

|

Last Updated

തിരുവനന്തപുരം: സംസ്ഥാന ആസൂത്രണ ബോര്‍ഡിന്റെ 2015ലെ സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് പ്രകാരം കാര്‍ഷിക മേഖലയിലെ വളര്‍ച്ചാ നിരക്ക് സ്ഥിര വിലസൂചികാ പ്രകാരം നെഗറ്റീവ് ആണെന്ന് മന്ത്രി വി എസ് സുനില്‍കുമാര്‍ സഭയെ അറിയിച്ചു. നാണ്യവിളകളുടെ വിലത്തകര്‍ച്ച നേരിടാന്‍ സ്‌പെഷ്യല്‍ പാക്കേജ് കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളുടെ സഹകരണത്തോടെ നടപ്പാക്കും.
ചെറുകിട നാമമാത്ര കര്‍ഷകര്‍ക്ക് പലിശ രഹിത വായ്പകള്‍ അനുവദിക്കാന്‍ നടപടിയുണ്ടാകും. കാര്‍ഷിക ലോണുകള്‍ സമയബന്ധിതമായി കൊടുത്തു തീര്‍ക്കും. നെല്‍കൃഷിക്കുള്ള സംസ്ഥാന വിള ഇന്‍ഷ്വറന്‍സ് നഷ്ടപരിഹാരത്തുക വര്‍ധിപ്പിക്കും. കാലാവസ്ഥാധിഷ്ടിത വിള ഇന്‍ഷ്വറന്‍സ് എല്ലാ വിളകള്‍ക്കും ഏര്‍പ്പെടുത്തുന്നതിന് നടപടി സ്വീകരിക്കും. കര്‍ഷകര്‍ക്ക് സഹകരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ മൂന്ന് ലക്ഷം രൂപ വരെ പലിശ രഹിത വായ്പ നല്‍കുന്നകാര്യം പരിശോധിച്ച് വരികയാണ്. സംസ്ഥാനത്ത് തരിശായി കിടക്കുന്ന കൃഷിഭൂമി പരമാവധി കൃഷിയോഗ്യമാക്കുക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യം.
അഞ്ച് വര്‍ഷം കൊണ്ട് നെല്‍കൃഷിയുടെ വിസ്തൃതി 1.96 ലക്ഷം ഹെക്ടറില്‍ നിന്ന് മൂന്ന് ലക്ഷം ഹെക്ടറായി വര്‍ധിപ്പിക്കുന്നിതന് സര്‍ക്കാര്‍ ലക്ഷ്യമിടുന്നു. പച്ചക്കറികൃഷിയുടെ വിസ്തൃതി 50,000 ഹെക്ടറായി വര്‍ധിപ്പിക്കും. 700 ഹെക്ടര്‍ തരിശ് നിലം നെല്‍കൃഷി ചെയ്യാനായി ഒറ്റത്തവണ ധനസഹായമായി ഹെക്ടറിന് 30,000 രൂപ നല്‍കുന്നതിനനുള്ള പദ്ധതിയും 700 ഏക്കര്‍ തരിശു നിലത്ത് പച്ചക്കറി കൃഷി ചെയ്യുന്നതിനായി ഹെക്ടര്‍ ഒന്നിന് ഭൂവുടമക്ക് 5000 രൂപയും കൃഷി ചെയ്യുന്നയാളിന് 25,000 രൂപയും ചേര്‍ത്ത് 30,000രൂപ ധനസഹായം നല്‍കുന്നുണ്ട്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ചെറുകിട നാമമാത്ര നെല്‍ കര്‍ഷകര്‍ക്ക് മുന്‍ സര്‍ക്കാര്‍ നല്‍കാനുണ്ടായിരുന്ന പെന്‍ഷന്‍ കുടിശികയായ 113.52 കോടി രൂപ നല്‍കി കഴിഞ്ഞു.
കര്‍ഷക പെന്‍ഷനന്‍ 600 രൂപയില്‍ നിന്ന് 1000 രൂപയായി വര്‍ധിപ്പിച്ചിട്ടുണ്ട്. ഇപ്രകാരം ഒരുമാസ തുകയായ 100 രൂപ നല്‍കാന്‍ 37.895 കോടി രൂപ അനുവദിച്ചിട്ടുണ്ട്. കൃഷി ഉപയുക്തമായ തരിശു നിലങ്ങള്‍ കണ്ടെത്തുന്നതിന് റിമോര്‍ട്ട് സെന്‍സിംഗ് ഡാറ്റ ഉപയോഗിക്കാന്‍ ഉദ്യേശിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

---- facebook comment plugin here -----

Latest