Connect with us

Kerala

പോലീസില്‍ ഒരു മതചിഹ്നവും പാടില്ലെന്ന് കെടി ജലീല്‍

Published

|

Last Updated

കോഴിക്കോട്: പോലീസ് സേനയില്‍ ഒരു മതവിഭാഗത്തിന്റെയും ചിഹ്നങ്ങള്‍ പാടില്ലെന്ന് മന്ത്രി കെടി ജലീല്‍. ഇസ്ലാം മതവിശ്വാസത്തില്‍ താടിവെക്കുന്നത് സുന്നത്താണെന്നാണ് വിശ്വാസം. പക്ഷെ ഇങ്ങനെ ഏതെങ്കിലും തരത്തിലുള്ള മതചിഹ്നം പോലീസില്‍ കൊണ്ടുന്നവരുന്നത് അനുവദിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. താടി വിവാദത്തിന്റെ പശ്ചാത്തലത്തില്‍ ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പോലീസിന് ഒരു ചിഹ്നം മാത്രമേ പാടുള്ളൂ. അത് കേരള പോലീസ് എന്ന ചിഹ്നമാണ്. അവിടെ വിഭജനം ഉണ്ടാവാന്‍ പാടില്ല. അത് ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കും. നിയമസഭയില്‍ ലീഗ് എംഎല്‍എ ടിവി ഇബ്രാഹീം ആണ് മുസ്ലിം പോലീസുകാരെ താടിവെക്കാന്‍ അനുവദിക്കണം എന്നാവശ്യപ്പെട്ടത്. തുടര്‍ന്ന് ജലീലും ലീഗ് എംഎല്‍എമാരും തമ്മില്‍ ഇത് സംബന്ധിച്ച് തര്‍ക്കമുണ്ടായിരുന്നു.

Latest