Connect with us

National

ഭോപ്പാല്‍ ജയിലിലെ സിസിടിവി ക്യാമറകള്‍ പ്രവര്‍ത്തനരഹിതമായിരുന്നെന്ന് ജയില്‍മന്ത്രി

Published

|

Last Updated

മധ്യപ്രദേശ് ജയില്‍മന്ത്രി കുസും മെഹ്ദലെ

ഭോപ്പാല്‍: ഭോപ്പാലില്‍ വിചാരണത്തടവുകാരെ വ്യാജ ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തിയ പൊലീസ് നടപടി വിവാദമായിരിക്കെ ചോദ്യങ്ങളില്‍ ഉത്തരംമുട്ടി മധ്യപ്രദേശ് സര്‍ക്കാര്‍ ഉരുണ്ടുകളിക്കുന്നു. അതീവ സുരക്ഷയുള്ള ജയിലിലെ സിസിടിവി കാമറകള്‍ പ്രവര്‍ത്തനരഹിതമായിരുന്നെന്ന് മധ്യപ്രദേശ് ജയില്‍മന്ത്രി കുസും മെഹ്ദലെ പറഞ്ഞു. പ്രതികള്‍ എങ്ങനെ ജയിലിന്റെ കൂറ്റന്‍ മതില്‍ ചാടിക്കടന്നു എന്നകാര്യം തനിക്കറിയിന്ന പറഞ്ഞ അദ്ദേഹം തുടര്‍ ചോദ്യങ്ങളില്‍ നിന്നും ഒഴിഞ്ഞുമാറി.
ജയിലിലെ സിസിടിവി കാമറകള്‍ പ്രവര്‍ത്തന രഹിതമായിരിക്കാം. പൊലീസിന്റെ ഭാഗത്ത് സുരക്ഷാ വീഴ്ച്ചയുണ്ടായിട്ടുണ്ട്. എന്നാല്‍ അവര്‍ തടവു ചാടിയത് എങ്ങനെയാണെന്ന് എനിക്കറിയില്ല. ഏതായാലും അവരെ കൊന്നതിന് പൊലീസിനെ അഭിനന്ദിക്കുകയാണ് വേണ്ടത്. കുസും മെഹ്ദലെ പറഞ്ഞു. എന്നാല്‍ ഏറ്റുമുട്ടല്‍ കൊലപാതകത്തിലെ വൈരുദ്ധ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകര്‍ ഉന്നയിച്ചപ്പോള്‍ മന്ത്രി പ്രതികരിക്കാതെ ഒഴിഞ്ഞുമാറി.

Latest