Connect with us

Gulf

ജനറല്‍ ശൈഖ് മുഹമ്മദ് ഇന്റര്‍പോള്‍ മേധാവിയെ സ്വീകരിച്ചു

Published

|

Last Updated

അബുദാബി കിരീടാവകാശിയും യു എ ഇ സായുധസേനാ ഉപമേധാവിയുമായ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ ഇന്റര്‍പോള്‍ സെക്രട്ടറി ജനറല്‍ ജോര്‍ജിന്‍ സ്റ്റോക്കിനെ സ്വീകരിച്ചപ്പോള്‍

അബുദാബി കിരീടാവകാശിയും യു എ ഇ സായുധസേനാ ഉപമേധാവിയുമായ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ ഇന്റര്‍പോള്‍ സെക്രട്ടറി ജനറല്‍ ജോര്‍ജിന്‍ സ്റ്റോക്കിനെ സ്വീകരിച്ചപ്പോള്‍

അബുദാബി: അബുദാബി കിരീടാവകാശിയും യു എ ഇ സായുധ സേനാ ഉപമേധാവിയുമായ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ ഇന്റര്‍പോള്‍ സെക്രട്ടറി ജനറല്‍ ജോര്‍ജിന്‍ സ്റ്റോക്കിനെ അബുദാബിയില്‍ സ്വീകരിച്ചു. യു എ ഇ ഉപ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ലെഫ്. ജനറല്‍ ശൈഖ് സൈഫ് ബിന്‍ സായിദ് അല്‍ നഹ്‌യാനും ഒപ്പമുണ്ടായിരുന്നു. യു എ ഇയും ഇന്റര്‍പോള്‍ സംവിധാനങ്ങളും തമ്മില്‍ സഹകരണത്തിന്റെയും കുറ്റകൃത്യങ്ങള്‍ തടയുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഏകീകരിക്കുന്നതിനുമുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു. അന്താരാഷ്ട്ര സുരക്ഷാ ഏജന്‍സികളുമായി വെല്ലുവിളികള്‍ നേരിടേണ്ടതിനെ കുറിച്ചും കുറ്റ കൃത്യങ്ങളെ പ്രതിരോധിക്കുന്നതിനുള്ള ആധുനിക സംവിധാനങ്ങളുടെ കാര്യക്ഷമതയും അത്തരം അജന്‍സികളോട് സ്ഥിരതയോടെയുള്ള ആശയ വിനിമയത്തെ കുറിച്ചും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയുയര്‍ന്നു.
ഫെഡറല്‍ നാഷണല്‍ കൗണ്‍സില്‍ സ്പീക്കര്‍ ഡോ. അമല്‍ അബ്ദുല്ല അല്‍ ഖുബൈസി, സാംസ്‌കാരിക-വൈജ്ഞാനിക വികസന മന്ത്രി ശൈഖ് നഹ്യാന്‍ ബിന്‍ മുബാറക് അല്‍ നഹ്യാന്‍, സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്‌യാന്‍ ചാരിറ്റബിള്‍ ആന്‍ഡ് ഹ്യൂമാനിറ്റേറിയന്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ശൈഖ് നഹ്യാന്‍ ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

---- facebook comment plugin here -----

Latest