Connect with us

National

ആറ് പാക് നയതന്ത്രജ്ഞര്‍ ഇന്ത്യ വിട്ടു

Published

|

Last Updated

ന്യൂഡല്‍ഹി: ഇന്ത്യാ-പാക് ബന്ധം വഷളാകുന്നതിനിടെ ആറ് പാക് ഹൈക്കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ ഇന്ത്യ വിട്ടു. ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ പ്രശ്‌നങ്ങള്‍ രൂക്ഷ മാകുന്ന സാഹചര്യത്തില്‍ ഇന്ത്യയില്‍ തുടരാനാകില്ലെന്ന് കാണിച്ചാണ് പാക് നയതന്ത്രജ്ഞര്‍ കൂട്ടത്തോടെ രാജ്യം വിടുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. കൊമേഴ്‌സ്യല്‍ കൗണ്‍സിലര്‍ സയ്യിദ് ഫുറൂഖ് ഹബീബ് അടക്കമുള്ളവരാണ് ഇന്ത്യയില്‍ നിന്ന് മടങ്ങുന്നത്.

പാക് ഹൈക്കമ്മീഷനിലെ ഉദ്യോഗസ്ഥരില്‍ ഒരാളെ കഴിഞ്ഞ ദിവസം ചാരവൃത്തിയെ തുടര്‍ന്ന് ഇന്ത്യന്‍ പുറത്താക്കിയിരുന്നു. ഇതിന് മറുപടിയെന്നോണം പാക്കിസ്ഥാനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനിലെ മറ്റൊരു ഉദ്യോഗസ്ഥനെ പാക്കിസ്ഥാനും പുറത്താക്കി.

Latest