Connect with us

National

സോളാര്‍: ബെംഗളൂരു വിധിക്കെതിരെ ഉമ്മന്‍ ചാണ്ടി ഹരജി നല്‍കി

Published

|

Last Updated

ബെംഗളൂരു: സോളാര്‍ കേസില്‍ ബെംഗളൂരു കോടതി വിധിക്കെതിരെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഹരജി ന ല്‍കി. വിധിയില്‍ തുടര്‍ നടപടികള്‍ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് അഭിഭാഷകനായ സന്തോഷ് മുഖേനയാണ് ഉമ്മന്‍ ചാണ്ടി ബെംഗളൂരു സിറ്റി സിവില്‍ ആന്‍ഡ് സെഷന്‍സ് കോടതിയില്‍ ഹരജി സമര്‍പ്പിച്ചത്.
കേസിലെ അഞ്ചാം പ്രതിയായ തന്റെ വാദം കൂടി കേള്‍ക്കണമെന്നും അദ്ദേഹം ഹരജിയില്‍ ആവശ്യപ്പെട്ടു. വാദിയായ എം കെ കുരുവിളക്ക് 1. 61 കോടി രൂപ നല്‍കണമെന്ന വിധി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെടുന്ന ഹരജിയും ഉമ്മന്‍ ചാണ്ടി സമര്‍പ്പിച്ചിട്ടുണ്ട്.
കുരുവിളയില്‍ നിന്ന് വാങ്ങിയ പണത്തിന് 12 ശതമാനം പലിശയടക്കം 1.61 കോടി രൂപ തിരികെ നല്‍കാനാണ് കഴിഞ്ഞയാഴ്ച ബെംഗളൂരു അഡീഷനല്‍ സിറ്റി സിവില്‍ കോടതി ഉത്തരവിട്ടത്.