Connect with us

Kerala

ജയന്തനെതിരായ ആരോപണം പാര്‍ട്ടി അന്വേഷിക്കുമെന്ന് സിപിഎം

Published

|

Last Updated

തൃശൂര്‍: വടക്കാഞ്ചേരി നഗരസഭ കൗണ്‍സിലര്‍ ജയന്തനെതിരായ ആരോപണം പാര്‍ട്ടി അന്വേഷിക്കുമെന്ന് സിപിഎം വടക്കാഞ്ചേരി ഏരിയാ സെക്രട്ടറി പിഎന്‍ സുരേന്ദ്രന്‍. കുറ്റക്കാരനെന്ന് കണ്ടെത്തിയാല്‍ നടപടിയുണ്ടാകും. നേരത്തെ ഉണ്ടായിരുന്നത് സാമ്പത്തിക ആരോപണമാണെന്നും അത് പരിഹരിച്ചതാണെന്നും ജയന്തന്‍ അറിയിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു.

യുവതി പരാതി നല്‍കാനെത്തിയപ്പോള്‍ പിന്‍മാറ്റാന്‍ ശ്രമിച്ച പേരാമംഗലം സിഐയുടെ നടപടി പരിശോധിക്കുമെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ ഹിമേന്ദ്രനാഥ് വ്യക്തമാക്കി.