Connect with us

Kollam

ശാസ്താംകോട്ട റെയില്‍വേ സ്റ്റേഷന് സമീപം പാളത്തില്‍ വിള്ളല്‍

Published

|

Last Updated

കൊല്ലം (ശാസ്താംകോട്ട): ശാസ്താംകോട്ട റെയില്‍വേ സ്റ്റേഷന് സമീപം പാളത്തില്‍ വിള്ളല്‍ കണ്ടെത്തി. ഒന്നര മണിക്കൂറിലേറെ എറണാകുളത്തേക്കുള്ള ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു. ഇന്നലെ രാവിലെ ഏഴരക്ക് റെയില്‍വേ എന്‍ജിനീയറിംഗ് വിഭാഗം ഉദ്യോഗസ്ഥരാണ് ശാസ്താംകോട്ട റെയില്‍വേ സ്റ്റേഷന് പടിഞ്ഞാറ് ഭാഗത്തുള്ള ലെവല്‍ ക്രോസിന് സമീപം വിള്ളല്‍ കണ്ടെത്തിയത്. അല്‍പ സമയത്തിനകം എത്തിയ എറണാകുളത്തേക്കുള്ള പരശുറാം എക്‌സ്പ്രസ് ശാസ്താംകോട്ട സ്റ്റേഷനില്‍ പിടിച്ചിട്ടു.
ഒരു വര്‍ഷത്തിന് മുമ്പ് പാളത്തില്‍ തകരാറുണ്ടായ അതേ സ്ഥലത്താണ് വീണ്ടും വിള്ളല്‍ കണ്ടെത്തിയത്. എറണാകുളത്തേക്കുള്ള ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടെങ്കിലും തിരുവനന്തപുരത്തേക്കുള്ള ട്രെയിനുകള്‍ സമീപത്തെ പാളത്തിലൂടെ പതിവ് പോലെ ഓടി. രാവിലെ ഒമ്പതോടെയാണ് പാളത്തിലെ തകരാറുകള്‍ പൂര്‍ണമായും പരിഹരിച്ച് പരശുറാം എക്‌സ്പ്രസ് കടത്തി വിട്ടത്. ആഴ്ചകള്‍ക്ക് മുമ്പ് കൊല്ലം ചാത്തിനാംകുളത്തും റെയില്‍പാളത്തില്‍ വിള്ളല്‍ കണ്ടെത്തിയിരുന്നു. കൊല്ലത്ത് റെയില്‍പാളത്തില്‍ തുടരെ ഉണ്ടാകുന്ന വിള്ളലുകള്‍ യാത്രക്കാരില്‍ ആശങ്ക ഉയര്‍ത്തിയിരിക്കുകയാണ്. ശാസ്താംകോട്ടക്കും കരുനാഗപ്പള്ളിക്കും ഇടയിലുള്ള മാരാരി തോട്ടത്താണ് ഒരു മാസം മുമ്പ് ചരക്ക് ട്രെയിന്‍ പാളം തെറ്റി മറിഞ്ഞത്.

Latest