Connect with us

Kerala

റെയില്‍വേ സുരക്ഷ: നിയമസഭ പ്രമേയം പാസാക്കി

Published

|

Last Updated

തിരുവനന്തപുരം: സംസ്ഥാനത്തെ ട്രെയിന്‍ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നും കേരളത്തോടുള്ള റെയില്‍വേയുടെ അവഗണന അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് നിയമസഭ പ്രമേയം പാസാക്കി. പ്രമേയം ഏകകണ്‌ഠേന പാസായി. റെയില്‍വേയുടെ ചുമതലയുള്ള മന്ത്രി ജി സുധാകരന്‍ ആണ് പ്രമേയം അവതരിപ്പിച്ചത്.
ട്രെയിന്‍ യാത്രക്കാരുടെ സുരക്ഷക്ക് ഭീഷണിയായി തുടരെയുണ്ടാകുന്ന അപകടങ്ങളുടെ പശ്ചാത്തലത്തില്‍ റെയില്‍വേ പാതകളുടെ അറ്റകുറ്റപ്പണികള്‍ അടിയന്തരമായി പൂര്‍ത്തിയാക്കുന്നതിനും കാലപ്പഴക്കം ചെന്ന പാളങ്ങള്‍ പുനസ്ഥാപിക്കുന്നതിനും റെയിലുകളുടെ തേയ്മാനവും വിള്ളലുകളും പരിഹരിക്കുന്നതിനും കേന്ദ്ര സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് പ്രമേയത്തില്‍ ആവശ്യപ്പെടുന്നു. സംസ്ഥാനത്ത് തുടര്‍ച്ചയായി ഉണ്ടാകുന്ന ട്രെയിന്‍ അപകടങ്ങളെ സംബന്ധിച്ച് ടി എ അഹമ്മദ് കബീര്‍ സഭയില്‍ ഉപക്ഷേപം അവതരിപ്പിച്ചതിനെ തുടര്‍ന്ന് സര്‍ക്കാര്‍ ചട്ടം 275 അനുസരിച്ച് പ്രമേയം കൊണ്ടുവരികയായിരുന്നു.