Connect with us

Sports

2030 ലോകകപ്പ് വേദിയാകാന്‍ ഉറുഗ്വെ രംഗത്ത്

Published

|

Last Updated

സൂറിച്: ഫിഫ ലോകകപ്പിന്റെ നൂറാം വാര്‍ഷികം ആഘോഷിക്കുന്ന 2030 ല്‍ ആതിഥേയത്വം വഹിക്കാന്‍ ഉറുഗ്വെ താത്പര്യം അറിയിച്ചു. അര്‍ജന്റീനക്കൊപ്പം സംയുക്തവേദിയൊരുക്കാനാണ് ഉറുഗ്വെ ആലോചിക്കുന്നതെന്ന് പ്രസിഡന്റ് ടബാരെ വാസ്‌ക്വുസ് സൂചന നല്‍കി. ഫിഫ ലോകകപ്പിന്റെ പ്രഥമ എഡിഷന്‍ 1930 ല്‍ ഉറുഗ്വെയിലെ മോണ്ടിവിഡോയിലായിരുന്നു അരങ്ങേറിയത്. ചാമ്പ്യന്‍ഷിപ്പിന്റെ നൂറാം വാര്‍ഷികത്തിന് എന്തുകൊണ്ടും അനുയോജ്യമായ ആതിഥേയര്‍ ഉറുഗ്വെ തന്നെയാണെന്ന് ടബാരെ അവകാശപ്പെടുന്നു.
ഫിഫയില്‍ ലോകകപ്പ് വേദി അവകാശവാദം ഉന്നയിക്കാന്‍ ഉറുഗ്വെയും അര്‍ജന്റീനയും തയ്യാറെടുക്കുകയാണ്. അര്‍ജന്റീന പ്രസിഡന്റ് മൗറിസിയോ മാരിയുമായി ഉറുഗ്വെന്‍ പ്രസിഡന്റ് കൂടിക്കാഴ്ച നടത്തി. ചിലി, കൊളംബിയ, ഇംഗ്ലണ്ട്, ആസ്‌ത്രേലിയ, ന്യൂസിലാന്‍ഡ്, മലേഷ്യ, വിയറ്റ്‌നാം രാഷ്ട്രങ്ങള്‍ 2030 ലോകകപ്പ് വേദിക്കായി രംഗത്തുണ്ട്.

Latest