വടക്കാഞ്ചേരി സംഭവം: പോലീസിന് വീഴ്ചപറ്റിയെന്ന് ആത്മവിമര്‍ശം

Posted on: November 4, 2016 10:48 am | Last updated: November 4, 2016 at 10:48 am
SHARE

POLICEതിരുവനന്തപുരം: വടക്കാഞ്ചേരി ബലാത്സംഗ കേസ് അന്വേഷിക്കുന്നതില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച പറ്റിയെന്ന് ആത്മവിമര്‍ശനം. തൃശൂര്‍ റേഞ്ച് ഐജി എംആര്‍ അജിത് കുമാറിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് ഈ അഭിപ്രായമുയര്‍ന്നത്. രാഷ്ട്രീയക്കാര്‍ ഉള്‍പ്പെട്ട കേസില്‍ പോലീസിന് ജാഗ്രതക്കുറവ് സംഭവിച്ചതെന്നും യോഗത്തില്‍ അഭിപ്രായമുയര്‍ന്നു.

കേസിന്റെ എല്ലാ വശങ്ങളും പരിശോധിച്ച് മുന്നോട്ടുപോകാന്‍ സാധിച്ചില്ല. തിരുത്തല്‍ നടപടിയുടെ ഭാഗമായാണ് അന്വേഷണ ചുമതല മാറ്റിയതെന്ന് യോഗത്തില്‍ ഐജി വ്യക്തമാക്കി. പുതിയ സാഹചര്യത്തില്‍ കേസില്‍ സമഗ്രഹ അന്വേഷണം ഉണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.