Connect with us

National

കനയ്യ കുമാറിന്റെ പിതാവ് ജയശങ്കര്‍ സിംഗ് നിര്യാതനായി

Published

|

Last Updated

പാറ്റ്‌ന: ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല യൂണിയന്‍ മുന്‍ ചെയര്‍മാനും വിദ്യാര്‍ഥി നേതാവുമായ കനയ്യ കുമാറിന്റെ പിതാവ് ജയശങ്കര്‍ സിംഗ് നിര്യാതനായി. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഒരുമാസമായി ആശുപത്രിയിലായിരുന്നു അദ്ദേഹം.

കനയ്യ കുമാറിനെ അറസ്റ്റ് ചെയ്തപ്പോള്‍ ശക്തമായ പ്രതികരണവുമായി അദ്ദേഹം രംഗത്തുവന്നിരുന്നു. ഇന്ത്യയെ ഹിന്ദുത്വ രാജ്യമാക്കാനുള്ള അജണ്ടയ്‌ക്കെതിരെ പോരാടിയതിനാണ് തന്റെ മകനെ അറസ്റ്റ് ചെയ്തതെന്നായിരുന്നു കര്‍ഷകനായ ജയശങ്കര്‍ സിംഗിന്റെ ആരോപണം.

Latest