Connect with us

International

തിരഞ്ഞെടുപ്പിന് മുമ്പ് അമേരിക്കയില്‍ ഭീകരാക്രമണത്തിന് സാധ്യത

Published

|

Last Updated

വാഷിംഗ്ടണ്‍: പ്രസിഡന്റ് തെരഞ്ഞെടുപ്പിനു മുന്‍പ് യുഎസ് നഗരങ്ങളെ ലക്ഷ്യമിട്ട് ഭീകരാക്രമണം നടത്താന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ട്. ഇതു സംബന്ധിച്ച് ന്യൂയോര്‍ക്, ടെക്‌സാസ്, വെര്‍ജീനീയ എന്നീ നഗരങ്ങള്‍ക്ക് യുഎസ് രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നല്‍കി. ഭീകരര്‍ ഏതൊക്കെ സ്ഥലങ്ങളാണ് ലക്ഷ്യമിടുന്നതെന്ന് വ്യക്തമല്ലെങ്കിലും ഭീകരാക്രമണ സാധ്യതയുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നല്‍കുന്നു. സിബിഎസ് ന്യൂസാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

എന്നാല്‍ റിപ്പോര്‍ട്ടിനോട് പ്രതികരിക്കാന്‍ എഫ്ബിഐ തയാറായിട്ടില്ല. ഭീകരവിരുദ്ധ സേനയും ആഭ്യന്തര സുരക്ഷാ സന്നാഹങ്ങളും ഏത് സാഹചര്യത്തെയും നേരിടാന്‍ തയാറാണെന്ന് എഫ്ബിഐ അറിയിച്ചു.

Latest