Connect with us

Kerala

പി എസ് സി റാങ്ക് ലിസ്റ്റിലുള്ളവര്‍ക്ക് ആശങ്ക വേണ്ട

Published

|

Last Updated

തിരുവനന്തപുരം: പ്രൊട്ടക്റ്റഡ് അധ്യാപക പുനര്‍ വിന്യാസത്തില്‍ പി എസ് സിക്കാര്‍ക്ക് ആശങ്ക വേണ്ടെന്ന് മന്ത്രി സി രവീന്ദ്രനാഥ് നിയമസഭയില്‍ പറഞ്ഞു. 3674 പ്രൊട്ടക്റ്റഡ് അധ്യാപകരായിരുന്നു ഉള്ളത്. ഇതില്‍ 2974 പേരെയും പുനര്‍ വിന്യസിച്ചു കഴിഞ്ഞു. അവര്‍ക്ക് ശമ്പളവും നല്‍കിക്കഴിഞ്ഞു. കോടതി ഉത്തരവുള്ളതിനാല്‍ പുനര്‍വിന്യാസ നടപടികള്‍ നിര്‍ത്തിവച്ചിരിക്കുകയാണ്. 14ന് ഹൈക്കോടതിയില്‍ കേസ് പരിഗണനയില്‍ വരും.
വിധി വന്ന ശേഷം പുനര്‍ വിന്യാസ നടപടികള്‍ പുനരാരംഭിക്കും. അധ്യാപകരെ പുന്‍ വിന്യസിപ്പിക്കുന്നത് പിഎസ് സിയിലേക്ക് റിപ്പോര്‍ട്ട് ചെയ്ത ഒഴിവുകളിലല്ല. നിലവിലുള്ള അധ്യാപകരെ സര്‍ക്കാറിന്റെ പല പദ്ധതികള്‍ക്കായി ഡെപ്യൂട്ടേഷനില്‍ നിയമിക്കുമ്പോള്‍ വരുന്ന ഒഴിവുകളിലേക്കും പിഎസ്‌സി ലിസ്റ്റ് ഇല്ലാത്തതുമായ പോസ്റ്റുകളിലേക്കുമാണ് സംരക്ഷിത അധ്യാപകരെ നിയമിച്ചിരിക്കുന്നത്. ഡപ്യൂട്ടേഷനില്‍ പോയവര്‍ തിരികെ വരുമ്പോള്‍ സംരക്ഷിത അധ്യാപകര്‍ ഒഴിഞ്ഞു കൊടുക്കേണ്ടി വരും. കഴിഞ്ഞ മൂന്നു വര്‍ഷമായി കേരളത്തിലെ അധ്യാപക മേഖലയില്‍ തസ്തിക നിര്‍ണയം നടക്കാത്തതുമൂലം വലിയ പ്രശ്‌നങ്ങളാാണ് നിലനിന്നത്. എന്നാല്‍ കഴിഞ്ഞ നാലര മാസം കൊണ്ട് കഴിഞ്ഞ വര്‍ഷങ്ങളിലെ തസ്തിക നിര്‍ണയം നടത്തുന്നതിനുള്ള പ്രാഥമിക നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ട്.
നേരത്തെ ശമ്പളം കിട്ടാതിരുന്ന ഹയര്‍സെക്കന്‍ഡറി അധ്യാപകര്‍ക്ക് ദിവസവേതനത്തില്‍ ഈ മാസം മുതല്‍ ശമ്പളം നല്‍കും. ഇതിനായി 70 കോടി രൂപ ഫിനാന്‍സ് കമ്മിറ്റി പാസാക്കിയിട്ടുണ്ട്.
2019 മാര്‍ച്ച് 31 വരെ വിഎച്ച്എസ് സി അടക്കമുള്ള എയ്ഡഡ് സര്‍ക്കാര്‍ സ്‌കൂളുകളില്‍ നിന്ന് വിരമിക്കുന്ന അധ്യാപകരുടെ കണക്ക് പ്രത്യേക സോഫ്റ്റ് വെയര്‍ വഴി ശേഖരിച്ചു കഴിഞ്ഞു. ഇതോടെ നിലവിലെ ഒഴിവുകള്‍ പിഎസ് സിക്ക് റിപ്പോര്‍ട്ട് ചെയ്യുന്നില്ല എന്ന പരാതി പരിഹരിക്കാനാണ് വിദ്യാഭ്യാസ വകുപ്പ് നേരിട്ട്, വിരമിക്കുന്നവരുടെ ലിസ്റ്റ് തയ്യാറാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയത്.
യു പി വിഭാഗത്തില്‍ 28 കുട്ടികളുണ്ടെങ്കില്‍ മാത്രമെ അധ്യാപകനെ വയ്ക്കാന്‍ സാധിക്കൂ. എന്നാല്‍ 27 കുട്ടികള്‍ മാത്രമാണ് ഉള്ളതെങ്കില്‍ അവിടെയുള്ള അധ്യാപകനെ മാറ്റേണ്ടി വരും. ഈ കുട്ടികള്‍ക്ക് ഭാഷ പഠിക്കുന്നതിനായി നിയമത്തില്‍ എന്തെങ്കിലും മാറ്റും വരുത്താന്‍ സാധിക്കുമോയെന്ന് പരിശോധിക്കും.

Latest