Connect with us

International

ഹിലരിയുടെ വിജയത്തിനായി തമിഴര്‍ ആയിരം തേങ്ങയുടക്കും

Published

|

Last Updated

കൊളംബൊ: അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ഹിലരി ക്ലിന്റന്റെ വിജയത്തിനായി ശ്രീലങ്കന്‍ തമിഴര്‍ ആയിരം തേങ്ങയുടക്കുകയും മെഴുക് തിരികള്‍ തെളിയിക്കുകയും ചെയ്യും. ന്യൂനപക്ഷങ്ങളുടെ നല്ല ഭാവിക്കായി ഹിലരി വിജയക്കണമെന്നാണ് ഇവര്‍ പറയുന്നത്. ഈ മാസം എട്ടിന് നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായി ഹിലരിക്കായി 1,008 തേങ്ങകള്‍ ഉടക്കുമെന്നും തിരഞ്ഞെടുപ്പില്‍ ഹിലരിതന്നെ വിജയിക്കുമെന്നും തമിഴ് നിയന്ത്രണത്തിലുള്ള വടക്കന്‍ പ്രവിശ്യാ കൗണ്‍സിലിലെ തമിള്‍ ദേശീയ സഖ്യം അംഗം എം കെ ശിവാജിലിംഗം പറഞ്ഞു.
ജാഫ്‌നയിലെ നല്ലൂരിലുള്ള കന്തസാമി കോവിലിലാണ് തേങ്ങയുടക്കല്‍ നടക്കുക. ഇതോടനുബന്ധിച്ച് 1,008 മെഴുക് തിരികളും തെളിയിക്കുമെന്നും ഇദ്ദേഹം പറഞ്ഞു. അമേരിക്കന്‍ ഇടപെടലിലൂടെയെ തങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് ഒരു രാഷ്ട്രീയ പരിഹാരമുണ്ടാകുവെന്ന് കരുതുന്ന ശ്രീലങ്കന്‍ തമിഴര്‍ ഇതിനായി ഹിലരിയുടെ വിജയം സുപ്രധാനമാണെന്നു കരുതുന്നതായും ശിവാജിലിംഗം പറഞ്ഞു. തമിഴുമായുള്ള അനുരജ്ഞന ശ്രമങ്ങള്‍ക്ക് ഒബാമ ഭരണകൂടം പ്രസിഡന്റ് മൈത്രിപാല സിരിസേനക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു. മുന്‍ സര്‍ക്കാറിനെ അപേക്ഷിച്ച് സിരിസേന പ്രശ്‌നപരിഹാരങ്ങള്‍ക്ക് വേഗത വര്‍ധിപ്പിച്ചിരുന്നു.
സൈന്യം കൈയടക്കിവെച്ചിരുന്ന സ്ഥലങ്ങളില്‍നിന്നും സൈന്യത്തോട് പിന്‍മാറാനും വടക്കന്‍ മേഖലയിലെ സൈനിക സാന്നിധ്യം കുറച്ചുകൊണ്ടുവരാനും യു എന്‍ മനുഷ്യാവകാശ വിദഗ്ധര്‍ കഴിഞ്ഞ മാസം ശ്രീലങ്കന്‍ സര്‍ക്കാറിനോട് ആവശ്യപ്പെട്ടിരുന്നു. തമിഴ് വംശജരുടെ ഏറെക്കാലമായുള്ള ആവശ്യമാണിത്.

Latest