Connect with us

National

കേന്ദ്രത്തിന്റെ വിലക്കിനെതിരെ എന്‍ഡിടിവി സുപ്രിം കോടതിയില്‍

Published

|

Last Updated

ന്യൂഡല്‍ഹി: ഒരു ദിവസം സംപ്രേഷണം നിര്‍ത്തിവെക്കണമെന്ന കേന്ദ്ര സര്‍ക്കാറിന്റെ ഉത്തരവിനെതിരെ എന്‍ഡിടിവി സുപ്രിം കോടതിയെ സമീപിച്ചു. കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്താണ് എന്‍ഡിടിവി സുപ്രീം കോടതിയില്‍ ഹരജി ഫയല്‍ ചെയ്തത്.

പത്താന്‍ കോട്ട് ഭീകരാക്രമണവുമായി ബന്ധപ്പെട്ട രഹസ്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തെന്ന് കാണിച്ചാണ് എന്‍ഡിടിവി ഹിന്ദിചാനലിന് ഒരു ദിവസത്തെ വിലക്ക് ഏര്‍പ്പെടുത്താന്‍ കേന്ദ്രം തീരുമാനിച്ചത്. നവംബര്‍ ഒന്‍പതിന് 24 മണിക്കൂര്‍ പ്രക്ഷേപണം നിര്‍ത്തിവെക്കണമെന്നാണ് കേന്ദ്രത്തിന്റെ ഉത്തരവ്. ഇതിന് പിന്നാലെ മറ്റു രണ്ട് ചാനലുകളോടും പ്രക്ഷേപണം നിര്‍ത്തിവെക്കാന്‍ കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്.