Connect with us

Kerala

വടക്കാഞ്ചേരി പീഡനം: യുവതിയോട് മോശമായി പെരുമാറിയ സിഐ മണികണ്ഠനെ സസ്‌പെന്‍ഡ് ചെയ്തു

Published

|

Last Updated

തൃശൂര്‍: വടക്കാഞ്ചേരിയില്‍ കൂട്ടബലാത്സംഗത്തിന് ഇരയായ യുവതിയോട് മോശമായി പെരുമാറിയ സിഐ മണികണ്ഠനെ സസ്‌പെന്‍ഡ് ചെയ്തു. വകുപ്പുതല അന്വേഷണത്തിന് പിന്നാലെ തൃശൂര്‍ റേഞ്ച് ഐജിയാണ് നടപടി സ്വീകരിച്ചത്.

ബലാത്സംഗത്തിന് ഇരയായി സ്‌റ്റേഷനില്‍ പരാതി നല്‍കാന്‍ എത്തിയ തന്നോട് സിഐ വളരെ മോശമായി പെരുമാറിയെന്നും സംസാരിച്ചുവെന്നും യുവതി പരാതി നല്‍കിയിരുന്നു. ഇതേതുടര്‍ന്നാണ് വകുപ്പുതല അന്വേഷണം നടന്നത്. ഇതേതുടര്‍ന്നായിരുന്നു നടപടി.

Latest