Connect with us

Gulf

എഫ് എന്‍ സി 16-ാം മത് സമ്മേളനം തുടങ്ങി

Published

|

Last Updated

ഫെഡറല്‍ നാഷണല്‍ കൗണ്‍സില്‍ സമ്മേളനത്തിന് മുന്നോടിയായി ദേശീയഗാനാലാപന ചടങ്ങില്‍ യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം. എഫ് എന്‍ സി സ്പീക്കര്‍ ഡോ. അമല്‍ അല്‍ ഖുബൈസി സമീപം

ഫെഡറല്‍ നാഷണല്‍ കൗണ്‍സില്‍ സമ്മേളനത്തിന് മുന്നോടിയായി ദേശീയഗാനാലാപന ചടങ്ങില്‍ യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം. എഫ് എന്‍ സി സ്പീക്കര്‍ ഡോ. അമല്‍ അല്‍ ഖുബൈസി സമീപം

അബുദാബി: ഫെഡറല്‍ നാഷണല്‍ കൗണ്‍സിലിന്റെ 16-ാമത് നിയമ നിര്‍മാണ സഭയുടെ രണ്ടാം സമ്മേളനം യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിന്റെ കാര്‍മികത്വത്തില്‍ ആരംഭിച്ചു. ആര്‍ടിക്കിള്‍ 84 പ്രകാരം നിയമ നിര്‍മാണ സഭയിലേക്കുള്ള നിരീക്ഷകരെ സ്പീക്കര്‍ ഡോ. അമല്‍ അല്‍ ഖുബൈസിയുടെ അധ്യക്ഷതയിലുള്ള യോഗം തിരഞ്ഞെടുക്കും. നിരീക്ഷകരുടെ കൗണ്‍സിലില്‍ ചെയര്‍മാന്‍, ഫസ്റ്റ് ഡെപ്യൂട്ടി ചെയര്‍മാന്‍, സെക്കന്റ് ഡെപ്യൂട്ടി ചെയര്‍മാന്‍, രണ്ട് നിരീക്ഷകര്‍ എന്നിവരെ എക്‌സിക്യൂട്ടീവ് കൗണ്‍സിലില്‍ നിന്ന് തിരഞ്ഞെടുക്കും. തിരഞ്ഞെടുക്കപ്പെടുന്ന സമിതിയുടെ കാലാവധി നിയമ നിര്‍മാണ സഭയുടെ കാലാവധി തീരും വരെയാണ്.
സാമ്പത്തിക-ധനകാര്യ കമ്മറ്റികള്‍, വ്യവസായകാര്യ കമ്മറ്റികള്‍, വിദേശ-പ്രതിരോധ കാര്യ കമ്മറ്റികള്‍, ഭരണഘടനാ നിയമനിര്‍മാണ കമ്മിറ്റികള്‍ തുടങ്ങിയവ ഈ യോഗത്തില്‍ തിരഞ്ഞെടുക്കും. ഫെഡറല്‍ നാഷണല്‍ കൗണ്‍സില്‍കാര്യ മന്ത്രി നൂറ അല്‍ കഅബി വിവിധ ആവശ്യങ്ങള്‍ക്കായി സമര്‍പിച്ച മൂന്ന് കാരാറുകള്‍ അന്തിമാംഗീകാരത്തിനായി കൗണ്‍സില്‍ പരിഗണിക്കും. ഗവണ്‍മെന്റ് സമര്‍പിച്ച മൂന്ന് നിയമ നിര്‍മാണ കരാറുകള്‍ സമിതി പരിഗണിക്കും. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ വിവിധ വകുപ്പുകള്‍ സമര്‍പ്പിച്ച പദ്ധതികള്‍ നടപ്പിലാക്കാന്‍ വകയിരുത്തിയ തുകകളുടെ അംഗീകാരം, പൗരന്മാര്‍ക്ക് തുല്യമായ നീതി സുരക്ഷാ ഉറപ്പ് വരുത്തല്‍, കുറ്റകൃത്യങ്ങള്‍ക്കുള്ള ശിക്ഷാ നടപടികള്‍ക്ക് ആധുനിക സാങ്കേതിക വിദ്യയുടെ ഉപയോഗം കാര്യക്ഷമമാക്കുക എന്നീ നിയമങ്ങള്‍ക്കുള്ള അംഗീകാരവും സമിതി നല്‍കും. വിദ്യാഭ്യാസ, ആഭ്യന്തര വകുപ്പുകള്‍ സമര്‍പിച്ച പുതിയ നയങ്ങള്‍ അംഗീകരിച്ച ക്യാബിനറ്റ് തീരുമാനത്തെ സമിതി ചര്‍ച്ച ചെയ്യും.