Connect with us

Gulf

കരാറായി; 2020ഓടെ ഹൈപ്പര്‍ലൂപ് കാണാം

Published

|

Last Updated

ഹൈപ്പര്‍ലൂപ് വണ്‍ കമ്പനിയുമായി ധാരണാപത്രത്തില്‍ ഒപ്പിട്ട ശേഷം യാത്രാ ശൃംഖലയുടെ  മാതൃക മതര്‍ അല്‍ തായറും അഹ്മദ് ബിന്‍ സുലൈമും നോക്കികാണുന്നു

ഹൈപ്പര്‍ലൂപ് വണ്‍ കമ്പനിയുമായി ധാരണാപത്രത്തില്‍ ഒപ്പിട്ട ശേഷം യാത്രാ ശൃംഖലയുടെ
മാതൃക മതര്‍ അല്‍ തായറും അഹ്മദ് ബിന്‍ സുലൈമും നോക്കികാണുന്നു

ദുബൈ: ഭാവിയിലെ അതിവേഗ യാത്രാപഥമായ ഹൈപ്പര്‍ലൂപ് ദുബൈയില്‍ സ്ഥാപിക്കുന്നത് സംബന്ധിച്ച് റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട് അതോറിറ്റി (ആര്‍ ടി എ)യും ലോസ്അഞ്ചലസ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഹൈപ്പര്‍ലൂപ് വണ്‍ കമ്പനിയും കരാറൊപ്പിട്ടു. ഇതോടെ പദ്ധതി പ്രാവര്‍ത്തികമാക്കാനുള്ള പഠനങ്ങള്‍ക്കും ഹൈപ്പര്‍ലൂപ് സഞ്ചരിക്കാനാവശ്യമായ ഗതാഗതശൃംഖല നിര്‍മിക്കാനുള്ള ഒരുക്കങ്ങള്‍ക്കും തുടക്കമായി. ബുര്‍ജ് ഖലീഫയില്‍ നടന്ന ചടങ്ങില്‍ ആര്‍ ടി എ ഡയറക്ടര്‍ ജനറലും എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാനുമായ മതര്‍ അല്‍ തായറാണ് കരാറില്‍ ഒപ്പിട്ടത്. ഡി പി വേള്‍ഡ് ചെയര്‍മാന്‍ സുല്‍ത്താന്‍ അഹ്മദ് ബിന്‍ സുലൈമും ചടങ്ങില്‍ സംബന്ധിച്ചു.
2020ഓടെ ആദ്യ ഹൈപ്പര്‍ലൂപ് ശൃംഖല ദുബൈയില്‍ കാണാനാകുമെന്ന് ഹൈപ്പര്‍ലൂപ് വണ്‍ കമ്പനി സഹ സ്ഥാപകന്‍ ജോഷ് ജൈഗല്‍ പറഞ്ഞു. ഒരു ട്രാന്‍സ്‌പോര്‍ടേഷന്‍ അതോറിറ്റിയുമായി തങ്ങള്‍ ഒപ്പുവെക്കുന്ന ആദ്യ കരാറാണ് ദുബൈ ആര്‍ ടി എയുമായി ഉണ്ടാക്കിയതെന്ന് അദ്ദേഹം പറഞ്ഞു. ജബല്‍ അലി തുറമുഖത്ത് ചരക്കുനീക്കത്തിനായി ഹൈപ്പര്‍ലൂപ് സംവിധാനിക്കാനുള്ള കരാറിലും ഒപ്പുവെക്കപ്പെട്ടു. പദ്ധതി വരുന്നതോടെ ദുബൈ-അബുദാബി യാത്രയുടെ സമയം 12 മിനിറ്റായിമാറും. മണിക്കൂറില്‍ 1,200 കിലോമീറ്റര്‍ വേഗതയിലാണ് ഹൈപ്പര്‍ലൂപ് സഞ്ചരിക്കുക. ഹൈപ്പര്‍ലൂപ് ശൃംഖലയുടെ മാതൃകാ രൂപവും ബുര്‍ജ് ഖലീഫയില്‍ പ്രദര്‍ശിപ്പിച്ചിരുന്നു.

 

Latest