Connect with us

Gulf

ചാള്‍സ് രാജകുമാരനെ ശൈഖ് മുഹമ്മദ് സ്വീകരിച്ചു

Published

|

Last Updated

സബീല്‍ പാലസില്‍ യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമും ചാള്‍സ് രാജകുമാരനും സംഭാഷണത്തില്‍

സബീല്‍ പാലസില്‍ യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമും ചാള്‍സ് രാജകുമാരനും സംഭാഷണത്തില്‍

ദുബൈ: യു എ ഇയില്‍ സന്ദര്‍ശനത്തിനെത്തിയ ബ്രിട്ടീഷ് രാജകുമാരന്‍ ചാള്‍സിനെ സബീല്‍ പാലസില്‍ യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം സ്വീകരിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദം ദൃഢപ്പെടുത്തുന്നത് സംബന്ധിച്ച കാര്യങ്ങള്‍ ഇരുവരും ചര്‍ച്ച ചെയ്തു. നൂതന സംരംഭങ്ങളിലും സുസ്ഥിര വികസന പദ്ധതികളിലും ഒന്നിച്ചു പ്രവര്‍ത്തിക്കാനും സഹിഷ്ണുതാ-ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ഒരുമിച്ചു നീങ്ങാനും ധാരണയായി.
സ്വീകരണ ചടങ്ങില്‍ ദുബൈ കിരീടാവകാശിയും എക്‌സിക്യുട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം, ദുബൈ ഉപ ഭരണാധികാരി ശൈഖ് മക്തൂം ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം, ക്യാബിനറ്റ് അഫയേഴ്‌സ് മന്ത്രി അബ്ദുല്ല അല്‍ ഗര്‍ഗാവി, ആരോഗ്യ നിവാരണ മന്ത്രി അബ്ദുര്‍റഹ്മാന്‍ മുഹമ്മദ് അല്‍ ഉവൈസ്, രാജ്യാന്തര സഹകരണ സഹമന്ത്രി റീം അല്‍ ഹാഷ്മി, യുവജനക്ഷേമ മന്ത്രി ശമ്മ ബിന്‍ത് സുഹൈല്‍ ഫാരിസ് അല്‍ മസ്‌റൂഇ തുടങ്ങിയവര്‍ സംബന്ധിച്ചു.

 

Latest